ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍ file image
Kerala

ഗര്‍ഭിണിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠി അറസ്റ്റില്‍

പ്രതിക്ക് പതിനെട്ട് വയസും ആറ് മാസവുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു

പത്തനംതിട്ട: അഞ്ചുമാസം ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രതികുറ്റസമ്മത മൊഴിയിൽ വ്യക്തമാക്കി.

പ്രതിക്ക് പതിനെട്ട് വയസും ആറ് മാസവുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹപാഠിയെ പൊലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്‍റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്‍റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ചയാണ് പെൺകുട്ടിയെ പനി ബാധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചാണ് പെണ്‍കുട്ടി മരിച്ചത്.

മെഡിക്കല്‍ കോളെജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്‌നിക്കും തകരാറുണ്ടായിരുന്നു. അമിത ഗുളിക കഴിച്ചിരുന്നതായുള്ള സംശയവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നുണ്ട്. പിന്നാലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അടൂര്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രദേശിക അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കുമടക്കം ബാധകം

പ്രധാനമന്ത്രി വിളിച്ചു, ഡൽഹിക്ക് പുറപ്പെട്ടു; പുലികളിയിൽ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

യുഎസിൽ അറസ്റ്റിലായ പൗരന്മാരെ തിരികെ നാട്ടിലേത്തിക്കുമെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍

ക്യാൻസർ ചികിത്സയിൽ പ്രതീക്ഷയായി പുതിയ വാക്സിൻ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; വിവിധ ജില്ലകളിൽ യെലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദേശം