കോഴിക്കോട് മെഡിക്കൽ കോളെജ്

 
Kerala

കിഡ്നി സ്റ്റോൺ ചികിത്സക്കെത്തിയ രോഗി മരിച്ചു; കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സാ പിഴവ് ആരോപണം

വാണിമേൽ സ്വദേശി റീജിത്ത് (46) ആണ് വ‍്യാഴാഴ്ച പുലർച്ചയോടെ മരിച്ചത്

Aswin AM

കോഴിക്കോട്: കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിയ രോഗി മരിച്ചു. വാണിമേൽ സ്വദേശി റീജിത്ത് (46) ആണ് വ‍്യാഴാഴ്ച പുലർച്ചയോടെ മരിച്ചത്. ചികിത്സ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദ‍്യ ശസ്ത്രക്രിയയും ഈ വർഷം ഏപ്രിലിൽ രണ്ടാം ശസ്ത്രക്രിയയും ചെയ്തിരുന്നു.

ആദ‍്യ ശസ്ത്രക്രിയയിൽ വീഴ്ച പറ്റിയെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും കുടുംബം അറിയിച്ചു. ഇടതുഭാഗത്ത് ചെയ്യേണ്ട ശസ്ത്രക്രിയ ആദ‍്യം വലത് ഭാഗത്ത് ചെയ്തെന്നും വലത് ഭാഗത്ത് പഴുപ്പ് വന്നതോടെ അനുമതി തേടാതെ ഇടതുഭാഗത്ത് ശസ്ത്രക്രിയ നടത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

പിഎം ശ്രീയുടെ ഭാഗമാകണം; സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

സർക്കാർ പൂട്ടിച്ച ആശുപത്രിയിൽ ഗർഭിണിയെ പിൻവാതിലിലൂടെ പ്രവേശിപ്പിച്ച് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു

പിഎസ്‍സി നിയമന തട്ടിപ്പ്; എസ്ഐടിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവാനാവില്ലെന്ന് അംഗങ്ങൾ

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു