സുകുമാര പിള്ള

 
Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍ നിന്ന് വീണു പരുക്കേറ്റ രോഗി മരിച്ചു

ചികിത്സാ പിഴവുണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്

Namitha Mohanan

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കട്ടിലില്‍നിന്നു വീണു പരുക്കേറ്റ രോഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള (87) എന്നയാളാണ് കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റതിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം.

ആശുപത്രിയുടെ അനാസ്ഥയെന്നാണ് അപകടത്തിന് കാണമെന്ന് കുടുംബം ആരോപിക്കുന്നു. പരുക്ക് പറ്റിയ ശേഷം ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് ആരോപണം.

പരുക്കുപറ്റിയ ശേഷം അതേ ബെഡിൽ തന്നെ കിടത്തിയാണ് മുറിവ് സ്റ്റിച്ച് ചെയ്തതെന്നും ഐസിയുവിലേക്ക് മാറ്റിയില്ലെന്നുമാണ് ആരോപണം. എന്നാല്‍ ചികിത്സയില്‍ പിഴവുണ്ടായെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു.

സിന്ധു നദീജല കരാർ: തീരുമാനത്തിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ, ആർബിട്രേഷൻ കോടതിയുടെ ഉത്തരവ് തള്ളി

ഇത്തവണ കറന്‍റ് ബില്ല് കൂടും: സെപ്റ്റംബറില്‍ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി

രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്‍റെ വ്യാമോഹം; നടപടി ഭരണഘടനയോടുമുള്ള വെല്ലുവിളിയെന്ന് സതീശൻ

ഓണവിപണിയില്‍ നിന്ന് കോടികൾ വിളവെടുത്ത് കുടുംബശ്രീ; 10.07 കോടിയുടെ പൂക്കളും പച്ചക്കറികളും വിറ്റഴിച്ചു

15 വയസിൽ ചരിത്രനേട്ടം; 57 വർഷം പഴക്കമുള്ള ദുലീപ് ട്രോഫി റെക്കോർഡ് തകർത്ത് വൈഭവ് സൂര്യവംശി