പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

 
Kerala

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ ഈ മാസം ആദ്യമായിരുന്നു കവർച്ച നടന്നത്

Namitha Mohanan

പാലക്കാട്: പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കളെന്ന് പൊലീസ്. പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ ഈ മാസം ആദ്യമായിരുന്നു കവർച്ച നടന്നത്.

സംഭവത്തിൽ ബിജെപി കൊപ്പം മണ്ഡലം പ്രസിഡന്‍റ് എം. പരമോസ്വരൻ, ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരേ പൊലീസ് കേസെടുത്തു.

ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായിരുന്ന 30 അടി നീളവും 4 ഇഞ്ച് വീതിയുമുള്ള 1/2 ഇഞ്ച് കനവുമുള്ള ഇരുമ്പ് സ്വയർ പൈപ്പാണ് ഇവർ കവർന്നത്.

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

അജിത്തിന്‍റെ റേസിന് പച്ചക്കൊടി വീശാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയിൽ നിന്ന് 105 വിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ കമ്പനികൾ; എയർ കേരളയ്ക്ക് 20 എണ്ണം