പി.സി. ജോർജ് 
Kerala

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ, അത് മോദിയാണ്", ബിജെപിയിൽ തുടരുമെന്ന് പി.സി. ജോർജ്

"ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് വെറുതെയല്ല. എന്‍റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്"

Namitha Mohanan

കോട്ടയം: ബിജെപിയില്‍ വെറുതെ ചേര്‍ന്നതല്ലെന്നും പാര്‍ട്ടി മാറില്ലെന്നും ബിജെപി നേതാവ് പി.സി. ജോര്‍ജ്. തന്‍റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ് പ്രവർത്തകരും ബിജെപി പ്രവർത്തകരുമാണെന്നും ആ സ്‌നേഹം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"എനിക്ക് ഒറ്റ തന്തയേ ഉള്ളൂ. അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദി തന്നെയാണ്. അതുകൊണ്ട് തന്നെ പാര്‍ട്ടി മാറുന്ന പ്രശ്‌നമില്ല. പിന്നെ ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത് വെറുതെ ചേര്‍ന്നതല്ല. എന്‍റെ ജീവന്‍ രക്ഷിക്കാന്‍ വന്നത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. തീവ്രവാദികള്‍ എന്നെ കൊല്ലാന്‍ വേണ്ടി വന്നപ്പോള്‍, രണ്ടു പ്രാവശ്യം ഈ ആര്‍എസ്എസിന്‍റെയും ബിജെപിയുടേയും പ്രവര്‍ത്തകരാണ് എന്നെ രക്ഷിച്ചത്. എന്നെ രക്ഷിച്ചതിനുള്ള സ്‌നേഹം കൊണ്ടാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇനി പാര്‍ട്ടി മാറുന്ന പ്രശ്‌നം ഉദിക്കുന്നില്ല.' അദ്ദേഹം പറഞ്ഞു.

അതേസമയം, ബിജെപിയെ വെട്ടിലാക്കിയ തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പിൽ പി.സി. ജോർജ് മലക്കം മറിഞ്ഞു. ഒരാള്‍ക്കെങ്കിലും താന്‍ നയാപൈസ കൊടുത്തതായി തെളിഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. പൂഞ്ഞാറിൽ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി 4.5 കോടി രൂപ നൽകിയെന്നും എന്നാലത് പലരും തട്ടിയെടുത്തെന്നുമായിരുന്നു പിസിയുടെ ആരോപണം.

Get updates on WhatsApp

കൊച്ചിയിൽ അയേൺ ബോക്സിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു

ലങ്കൻ ടെസ്റ്റിൽ ദേവ്ദത്ത് പടിക്കലിന് ഇരട്ടസെഞ്ചുറി നഷ്ടം; ഇന്ത‍്യ‍ മികച്ച സ്കോറിൽ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് വിജയം; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത‍്യ‍യെ മറികടന്ന് ബംഗ്ലാദേശ്

ഞെട്ടിച്ചുവെന്ന് പോണ്ടിങ്, നാണക്കേടെന്ന് ഹെയ്ഡൻ; ബംഗ്ലാദേശിന്‍റെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി മുൻ ഓസീസ് താരങ്ങൾ

റോഡപകടത്തിൽ 88 ശതമാനം വൈകല്യം; യുവാവിന് 2.92 കോടി രൂപ നഷ്ടപരിഹാരം