വി.ഡി. സതീശന്‍ 

file image

Kerala

മാധ്യമ പ്രവർത്തകർ തിക്കും തിരക്കും കൂട്ടുന്നു; മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ സുരക്ഷ കൂട്ടും

കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ നിന്നെല്ലാം മാധ്യമ പ്രവർത്തകരെ മാറ്റി നിർത്തിയിരുന്നു

Namitha Mohanan

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ വർധിപ്പിക്കാനും പൊ‌ലീസ്. പൊതുപരിപാടികളിൽ മുഖ്യമന്ത്രിക്കു ചുറ്റും മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തിക്കും തിരക്കും ഉണ്ടാക്കുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി പൊലീസ് ഇന്‍റലിജൻസിന്‍റെ റിപ്പോർട്ടിന് പിന്നാലെയാണ് തീരുമാനം.

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ മഫ്തിയിലടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കണമെന്ന് ഇന്‍റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും മൂലം മാധ്യമപ്രവർത്തകരെ മാറ്റി നിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തും തൃശൂരിലുമടക്കം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയുണ്ടെന്ന് കാട്ടി മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിരുന്നു.

പ്രിയദർശിനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതി; സസ്പെൻഷന് പിന്നാലെ കണ്ടക്റ്റർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു

മരണപ്പെട്ടയാളുടെ അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു; എസ്ബിഐ മുൻ മാനേജർക്ക് ഒരു വർഷം കഠിനതടവ്

പക്കോഡയ്ക്കൊപ്പം പച്ച ചട്ണി നൽകിയില്ല; കൂട്ടത്തല്ല്, നാലു പേർക്ക് പരുക്ക്|Video

മുട്ടിൽ മരംമുറി കേസ്; വനംവകുപ്പിനെതിരേ ഗുരുതര ആരോപണവുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ

നീലക്കുറിഞ്ഞി കാണാനെത്തിയ വിദ്യാർഥികളെ തേനീച്ച കുത്തി; കാട്ടിനുള്ളിൽ കുടുങ്ങിയ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം രക്ഷ‍ിച്ചു