Kerala

മാധ്യമ പ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം: പിഡിപി നേതാവ് നിസാർ മേത്തർ അറസ്റ്റിൽ

അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ

MV Desk

കൊച്ചി: കൊച്ചിയിൽ മാധ്യമ പ്രവർത്തകയ്ക്ക് ലൈംഗികച്ചുവയുള്ള സന്ദേശമയച്ചെന്ന പരാതിയിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളോട് അശ്ലീലച്ചുവയുള്ള സംസാരം, സമൂഹമാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കടവന്ത്ര പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അർധരാത്രിയും പുലർച്ചെയുമടക്കം എല്ലാ സമയത്തും നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകുകയായിരുന്നു. അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ.

മദനിയുടെ ആരോഗ്യ വിവരമറിയാൻ നിസാർ മേത്തറിനെ ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴാണ് മാധ്യമ പ്രവർത്തകയ്ക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായത്. മാധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും ഇയാൾ‌ വീണ്ടും അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു. തുടർന്ന് മാധ്യമപ്രവർത്തക സ്ക്രീൻ ഷോട്ടുകൾ പുറത്തു വിടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം