കെ.ടി. നൗഫൽ

 
Kerala

വ്യാജ ഒപ്പിട്ട് പെൻഷൻ കാശ് തട്ടിയെടുത്തു, ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

പത്ത് മാസത്തെ പെൻഷൻ തുകയായ 20,000 രൂപ നൗഫൽ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു എന്നാണ് പരാതി

Manju Soman

മലപ്പുറം: വ്യാജ ഒപ്പിട്ട് വീട്ടമ്മയുടെ വിധവാ പെൻഷൻ തട്ടിയെടുത്ത സംഭവത്തിൽ ബാങ്ക് ജീവനക്കാരനായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ. പെരിന്തൽമണ്ണ അർബൻ ബാങ്കിന്‍റെ മൂർക്കനാട് ശാഖയിലെ ജീവനക്കാരനായി കെ.ടി. നൗഫലിനെയാണ് സസ്പെൻഡ് ചെയ്തത്. തട്ടിപ്പിന് ഇരയായ വീട്ടമ്മ പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സിപിഎം മങ്കട ഏരിയ കമ്മിറ്റി അംഗം കൂടിയാണ് നൗഫൽ.

പത്ത് മാസത്തെ പെൻഷൻ തുകയായ 20,000 രൂപ നൗഫൽ വ്യാജ ഒപ്പിട്ട് തട്ടിയെടുത്തു എന്നാണ് പരാതി. പെൻഷൻ തുക ലഭിക്കാത്തതിനെ തുടർന്ന് വീട്ടമ്മ ബാങ്കിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിഞ്ഞത്. ബാങ്ക് നടത്തിയ അന്വേഷണത്തിൽ നൗഫൽ വ്യാജ ഒപ്പിട്ട് പണം കൈക്കലാക്കിയതായി കണ്ടെത്തി. തുടർന്നാണ് അച്ചടക്ക നടപടിയുടെ ഭാഗമായി നൗഫലിനെ സസ്പെൻഡ് ചെയ്തത്.

പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്നു പുറത്താക്കി. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായാണ് സിപിഎം അറിയിച്ചത്. തട്ടിപ്പിന് ഇരയായ വീട്ടമ്മ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികളും പുരോഗമിക്കുകയാണ്.

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ, വിവിധ ജില്ലകളിൽ യെലോ അലർട്ട്

ചികിത്സാ പിഴവ്; കായംകുളം ആശുപത്രിയിൽ യുവാവ് മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം

കർണാടകത്തിൽ ഭാരത് ജോഡോ യാത്രയുമായി കോൺഗ്രസ്; ലക്ഷ്യം നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ

നിയമസഭയിലെ കൈയാങ്കളി: 11 വർഷത്തിനു ശേഷം വിചാരണ, നവംബറിൽ സാക്ഷി വിസ്താരം

'തായ്മാമൻ തങ്കമോതിരം': കുഞ്ഞി കൈയിൽ സ്വർണ മോതിരം അണിയിച്ച് വിജയ്