suresh gopi 
Kerala

ദേശീയപാത 66 ലെ ടോൾ പിരിവ് നിർത്തിവയ്ക്കണം; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ജനകീയ മാർച്ച്

ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്

Namitha Mohanan

തൃശൂർ: ദേശീയപാത 66 ലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തൃശൂർ എംപി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ജനകീയ മാർച്ച് സംഘടിപ്പിച്ചു. ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

പ്രദേശത്തെ വാഹന ഉടമകൾക്ക് ടോൾ ഇളവ് നൽകണം, ഹൈവേയിലെ പാലങ്ങളുടെയും സർവീസ് റോഡുകളുടെയും പണികൾ ഉടൻ പൂർത്തിയാക്കണം, പ്രാദേശികവാസികളും യാത്രക്കാരും നേരിടുന്ന പ്രശ്നങ്ങളിൽ എംപിയുടെ ഭാഗത്ത് നിന്ന് അടിയന്തരമായി ഇടപെടണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

പെരിങ്ങാവിലെ സുരേഷ് ഗോപിയുടെ ഓഫീസിനു സമീപം ബാരിക്കേഡുകൾ തീർത്താണ് പൊലീസ് പ്രതിഷേധക്കാരെ തടഞ്ഞു.