ഗ്യാസിനായി തിരക്കുകൂട്ടി ജനം

 
Kerala

പാചകവാതകം കിട്ടുമോയെന്ന ഭീതി; ഗ്യാസിനായി തിരക്കുകൂട്ടി ജനം

കൂവപ്പടി തറമുകളിൽ ഗ്യാസ് ഏജൻസിയുടെ വിതരണസ്ഥലത്ത് തിരക്ക്

Jisha P.O.

പെരുമ്പാവൂർ: അന്താരാഷ്ട്ര തലത്തിൽ നിലനിൽക്കുന്ന യുദ്ധം മൂലം പാചകവാതകവിതരണം നിലയ്ക്കുമെന്ന വാർത്ത പരന്നതോടെ കൂവപ്പടിയിൽ ഹിന്ദുസ്ഥാൻ പെട്രോളിയം ഏജൻസിയുടെ വിതരണകേന്ദ്രത്തിൽ ബുധനാഴ്ച ഉച്ചയോടെ വൻ തിരക്കനുഭവപ്പെട്ടു.

കൂവപ്പടി ഗവ. എൽ.പി.സ്കൂളിനു സമീപം ആണ് വിതരണം നടക്കുന്നത്. വാഹനങ്ങളിലും മറ്റുമായി ജനം കൂട്ടത്തോടെ വന്നുതുടങ്ങിയപ്പോൾ ടോക്കൺ നൽകിയായിരുന്നു വിതരണം. യുദ്ധഭീതിയ്ക്കു വിരാമമാകാത്തതും പെട്രോളിയം, പാചകവാതക ഇറക്കുമതി പ്രതിസന്ധിയിലായതും മൂലം വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യതയും കുറഞ്ഞു.

തട്ടുകടകൾ മുതൽ ഹോട്ടൽ, റെസ്റ്റോറന്‍റുകളുടെ വരെ പ്രവർത്തനം നിർത്തേണ്ടി വരുമെന്നും കേൾക്കുന്നു. ഈ മേഖലയിൽ ഉപജീവനം നടത്തുന്നവരും ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല