ചിത്രത്തിൽ നിന്ന്

 
Kerala

കോടികൾ കടം വാങ്ങി വഞ്ചിച്ചു; ടൊവിനോ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരേ ഹൈക്കോടതിയിൽ ഹർജി

ദുബായിലെ വ‍്യവസായിയായ സുനിൽ അഗർവാളാണ് പരാതിക്കാരൻ

Aswin AM

തിരുവനന്തപുരം: ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരേ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് ദുബായിലെ വ‍്യവസായി.

നിർമാതാക്കളായ നൗഫൽ അഹമ്മദ്, ബ്രിജീഷ് മുഹമ്മദ് എന്നിവർ കോടികൾ കടം വാങ്ങി വഞ്ചിച്ചെന്നാണ് ഹർജിയിൽ പറയുന്നത്. ദുബായിലെ വ‍്യവസായിയായ സുനിൽ അഗർവാളാണ് പരാതിക്കാരൻ.

സുനിലിന്‍റെ പരാതിയുടെ അടിസ്ഥാത്തിൽ ദുബായിൽ അറസ്റ്റ് വാറന്‍റ് നിലനിൽക്കുന്നതായും വ‍്യാജ പാസ്പോർട്ടിലാണ് ഇരുവരും ഇന്ത‍്യയിലെത്തിയതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഹർജി തീർപ്പാക്കുന്നതു വരെ ചിത്രത്തിന്‍റെ റിലീസ് തടയണമെന്നും പ്രതികൾക്കെതിരേ കേസെടുക്കാൻ കേന്ദ്ര ഏജൻസികളോട് നിർദേശിക്കണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ‍്യം.

ഇതേത്തുടർന്ന് ഇരുവർക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി തിങ്കളാഴ്ചയാണ് പരിഗണിക്കുക. 1950-60 കാലഘട്ടത്തിൽ നടക്കുന്ന പീരീയഡ് ഡ്രാമ ത്രില്ലറായി പുറത്തിറങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ ഗാനവും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ‍്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

പോവുന്നിടത്തെല്ലാം മൈക്കുമായി വരണ്ട, ബുധനാഴ്ചകളിൽ മുഖ്യമന്ത്രി പ്രതികരിക്കും; മാധ്യമപ്രവർത്തകർക്ക് കർശന നിർദേശം

മദ്യപിച്ച് വാഹനമോടിച്ച കേസിൽ യൂട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

കോതമംഗലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

തൃണമൂലിന്‍റെ ചിഹ്നം സംബന്ധിച്ച തർക്കം; അന്തിമ തീരുമാനമെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീം കോടതി

ട്രാഫിക് പിഴത്തുക അടയ്ക്കാത്തവരെ കുടുക്കാൻ വേറിട്ട നിർദ്ദേശവുമായി സുപ്രീം കോടതി