മാസപ്പടിക്കേസ്; ഇഡി റിപ്പോർട്ടിന്മേൽ കേസെടുക്കാത്തതിൽ ഹൈക്കോടതിയിൽ ഹർജി

 

file image

Kerala

മാസപ്പടിക്കേസ്; ഇഡി റിപ്പോർട്ടിന്മേൽ കേസെടുക്കാത്തതിൽ ഹൈക്കോടതിയിൽ ഹർജി

പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്

Aswin AM

തിരുവനന്തപുരം: മാസപ്പടി കേസിലെ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകുന്നതിനേതിരേ ഹർജി. പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

കൈമാറിയ തെളിവുകളിൽ പ്രാഥമിക അന്വേഷണം ആവശ‍്യമില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിനു പിന്നിൽ ഒത്തുകളിയുണ്ടെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ഇതിൽ ഇടത്-വലത് മുന്നണികൾ തമ്മിൽ ഒത്തുകളിക്കുന്നുവെന്നും കേസെടുക്കുന്നത് നീട്ടികൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ഈ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ‍്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്റ്റർക്കും കത്ത് നൽകിയെങ്കിലും തുടർ‌നടപടി സ്വീകരിക്കാത്തതിനാലാണ് ഷാജഹാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എസ്എഫ്ഐഒയുടെ റിപ്പോർട്ട് അടക്കം വിഷദമായ ഹർജിയാണ് ഷാജഹാൻ ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, എംഎൽഎ മുഹമ്മദ് റിയാസ്, വീണ തൈക്കണ്ടിയിൽ എന്നിവർക്കെതിരേ ഇഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ‌ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചത്. ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ‍്യമന്ത്രി വി.ഡി. സതീശനും ചേർന്ന് നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. വീണാ വിജയൻ 20.5 കോടിയുടെ ഹവാല ഇടപാട് നടത്തിയെന്നും വിദേശത്തേക്ക് പണം അയച്ചെന്നും ഇഡി ഡിജിപിക്ക് കൈമാറിയ കത്തിൽ വ‍്യക്തമാക്കിയിരുന്നു.

ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണെന്നും ഇത് തെളിയിക്കുന്ന ബാങ്ക് രേഖകളും ഇഡി ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാൽ ഇഡി നീക്കത്തെ ലഘുലേഖയിറക്കി പ്രതിരോധിക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. എക്സാലോജിക്കിനെതിരായ ആരോപണങ്ങൾ മുതൽ നിലവിലെ അന്വേഷണ നടപടികൾ വരെയുള്ള കാര‍്യങ്ങൾ വ‍്യക്തമാക്കിയുള്ള ലഘുലേഖ വീടുകളിൽ നൽകി പ്രചാരണം നടത്താനാണ് പാർട്ടിയുടെ പദ്ധതി. ദേശാഭിമാനി ലഘുലേഖയുടെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിണറായി വിജയൻ മുഖ‍്യമന്ത്രിയായിരിക്കെ സിഎംആർഎല്ലിന് യാതൊരു വിധ വഴിവിട്ട സഹായവും നൽകിയിട്ടില്ലെന്നാണ് സിപിഎം പറയുന്നത്.

വിവാദത്തിൽ കുടുങ്ങി തെരഞ്ഞെടുപ്പു കമ്മിഷൻ, വട്ടമിട്ട് സിജെപി; കാരണങ്ങൾ അറിയാം

വിദ്യാർഥിയുടെ ആത്മഹത്യയിൽ ഐഐടി ബോംബെയിൽ പ്രതിഷേധം; മുംബൈ കോൺഗ്രസ് അധ്യക്ഷ കസ്റ്റഡിയിൽ

വി.ഡി. സതീശന് അഞ്ച് ലക്ഷം, കർത്തയുടെ ഡയറിയിൽ പ്രമുഖ നേതാക്കളുടെ പേരുകൾ‌; ആരോപണവുമായി ഷോൺ ജോർജ്

ഷിബു മീരാൻ പുതിയ യൂത്ത് ലീഗ് ദേശീയ സെക്രട്ടറി

മുഖ്യമന്ത്രിയുടെ സ്വകാര്യ വിമാനയാത്ര സ്പോൺസർ ചെയ്തത് ചിപ്സൺ; 9 മണിക്കൂറിന് ചെലവാക്കിയത് 19.88 ലക്ഷം രൂപ