ഇഡിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

 
Kerala

ഇഡിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

ഉദ‍്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ‌ പൊലീസ് ഉദ‍്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് ഹർജിക്കാരന്‍റെ വാദം

Aswin AM

കൊച്ചി: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ മിന്നൽ പരിശോധന നടത്തിയ ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ഹൈക്കോടതിയിൽ ഹർ‌ജി.

ഉദ‍്യോഗസ്ഥർക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിൽ‌ പൊലീസ് ഉദ‍്യോഗസ്ഥർ പരാജയപ്പെട്ടുവെന്നാണ് ഹർജിക്കാരന്‍റെ വാദം. പൊലീസ് അന്വേഷിച്ചാൽ മുഴുവൻ പ്രതികളും പുറത്തുവരില്ലെന്നും ഹർജിയിൽ പറയുന്നു. ഹർജി പരിഗണിച്ച കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് തേടിയിട്ടുണ്ട്.

കേസിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. മൂന്നാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചിട്ടുള്ളത്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ

ടാസ്മാക് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ

അമൃത്‌സറിലെ എഎസ്ഐയുടെ കൊലപാതകം; പ്രതികളിലൊരാൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ