പിഎഫ് യുപിഐ വഴി പിൻവലിക്കാം

 
Kerala

പിഎഫ് അക്കൗണ്ട് ഉടമകൾക്ക് സന്തോഷ വാർത്ത; പിഎഫ് യുപിഐ വഴി പിൻവലിക്കാം, ഏപ്രിൽ മുതൽ പ്രാബല്യത്തിൽ

പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കും

Jisha P.O.

ന്യൂഡൽഹി: എപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷന്‍റെ അക്കൗണ്ട് ഉടമകൾക്ക് ഗുണകരമാകുന്ന വാർത്ത. യുപിഐ വഴി ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനുള്ള സൗകര്യം ഒരുങ്ങുകയാണ്. ഇതിനായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കും. ഈ വർഷം ഏപ്രിൽ മുതൽ ഇത്തരത്തിൽ പണം പിൻവലിക്കാനാകും. പുതിയ സംവിധാനം വഴി അംഗങ്ങൾക്ക് പിഎഫ് തുക നിമിഷങ്ങൾക്കകം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും.

ഇപിഎഫ്ഒ പരിഷ്കാരങ്ങളുടെ മൂന്നാംഘട്ടമായ ഇപിഎഫ്ഒ 3.0 യോടെ സേവനം പൂർ‌ണമായും സജീവമാകും. പുതിയ മൊബൈൽ ആപ്പും യുപിഐ സംവിധാനവും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു.

ഏപ്രിലിൽ ആരംഭിക്കാനിരിക്കെ സാങ്കേതിക തകരാറുകൾ‌ ഉണ്ടാകാതിരിക്കാൻ 100 ലധികം ഡമ്മി അക്കൗണ്ടുകളിലൂടെ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചുവരുകയാണ്. യുപിഐ സംവിധാനം നിലവിൽ വന്നാലും മുഴുവൻ തുക പിൻവലിക്കാനാകില്ല. പുതിയ ലേബർ കോഡ് നിയമങ്ങൾപ്രകാരം, ഇപിഎഫ് അക്കൗണ്ടിലെ മൊത്തം തുകയുടെ കുറഞ്ഞത് 25 ശതമാനമെങ്കിലും പിൻവലിക്കാൻ കഴിയാത്തവിധം ലോക്ക് ചെയ്യപ്പെടും. അക്കൗണ്ട് ഉടമകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാക്കി തുകയിൽ നിന്ന് മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. പുതിയ മൊബൈൽ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പാസ്ബുക്ക് ബാലൻസ് കാണാനും മറ്റ് ആവശ്യമായ സേവനങ്ങൾ നേടാനും സാധിക്കും. പുതിയ മൊബൈൽ ആപ്പ് ആരംഭിച്ചതിനുശേഷവും നിലവിൽ പ്രവർത്തിക്കുന്ന uan നമ്പറിന്‍റെയും umang പോർട്ടലിന്‍റെയും സേവനങ്ങൾ നിർത്തലാക്കില്ല. ഓട്ടോ-സെറ്റിൽമെന്‍റ് മോഡിൽ അപേക്ഷിച്ചതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ സെറ്റിൽമെന്‍റ് നടക്കുന്നു. അടുത്തിടെ ഇപിഎഫ്ഒ ഓട്ടോ-സെറ്റിൽമെന്‍റ് പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കണം; ഇല്ലെങ്കിൽ മന്ത്രിമാർ രാജിവയ്ക്കും: ടിവികെയ്ക്ക് കോൺഗ്രസിന്‍റെ മുന്നറിയിപ്പ്

സെപ്റ്റംബർ അഞ്ചിലെ സിജെപി മാർച്ച് തടയാനാകില്ലെന്ന് സുപ്രീം കോടതി; ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാർ

സുപ്രീം കോടതി ജഡ്ജിയായി ആൾമാറാട്ടം; ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്‍റെ മുൻ കാമുകന് എട്ട് വർഷം തടവ്

15 ദിവസത്തെ വിസയിൽ ജപ്പാനിലെത്തി; 33 വർഷം താമസിച്ചു, ഒടുവിൽ അറസ്റ്റ്

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം