പിണറായി വിജയനും മുഹമ്മദ് റിയാസും
തിരുവനന്തപുരം: സിഎംആര്എൽ-എക്സാലോജിക് മാസപ്പടി ഇടപാട് കേസിലെ ഹൈക്കോടതി ഉത്തരവിനെതിരേ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുഹമ്മദ് റിയാസും സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ചു.
വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. എന്നാൽ ഹർജി വെള്ളിയാഴ്ച പരിഗണിക്കില്ല. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളിയതായാണ് വിവരം.
മാസപ്പടി കേസിൽ പിണറായി വിജയനടക്കമുള്ള പ്രതികൾ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ അപ്പീൽ നൽകാനുള്ള അനുമതി തേടിയെങ്കിലും ഡിവിഷൻ ബഞ്ച് അത് തള്ളിയിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രതികളെ കേൾക്കണ്ടതില്ലെന്നും നിയമപരമായ അവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രതികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.