മുഖ്യമന്ത്രി പിണറായി വിജയൻ

 
Kerala

എ.കെ. ബാലനെ തള്ളാതെ പിണറായി; ജമാഅത്തെ ഇസ്ലാമിക്ക് വിമർശനം

എ.കെ. ബാലന്‍റെ നിരീക്ഷണത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി

Jisha P.O.

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് നൽകേണ്ടി വരുമെന്നും മാറാട് കലാപം ആവർത്തിക്കുമെന്നുമുള്ള എ.കെ. ബാലന്‍റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയത പറയുന്നവർ ആരായാലും അവരെ എതിർക്കുമെന്നും കേരളത്തിന്‍റെ പഴയകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്‍റെ മുൻകാല അനുഭവങ്ങൾ വച്ച് നോക്കുമ്പോൾ വർഗീയ ധ്രുവീകരണം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്നത്തെ കേരളമല്ല അന്നുണ്ടായിരുന്നത് എന്ന യാഥാർത്ഥ്യമാണ് ബാലൻ ഓർമ്മിപ്പിച്ചത്. മാറാട് കലാപകാലത്ത് എ.കെ. ആന്‍റണി സ്വീകരിച്ച നിലപാടുകൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആർ.എസ്.എസിന്‍റെ എതിർപ്പ് ഭയന്നാണ് അന്ന് ആന്‍റണി കുഞ്ഞാലിക്കുട്ടിയെ കൂടെക്കൂട്ടാതിരുന്നത്. അന്ന് താൻ മാറാട് സന്ദർശിച്ചത് ആരോടും ചോദിച്ചിട്ടല്ലെന്നും യു.ഡി.എഫ് വർഗ്ഗീയതയ്ക്ക് കീഴ്പ്പെടുന്ന അവസ്ഥയായിരുന്നു അന്നെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അധികാരം ലക്ഷ്യമിട്ട് ജമാഅത്തെ ഇസ്‌ലാമി പോലുള്ള സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എകെ ബാലന്‍റെ നിരീക്ഷണത്തിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഫുഡ് ഡെലിവറിയുടെ മറവിൽ ലഹരി വിതരണം; താക്കീതുമായി ആഭ്യന്തര മന്ത്രി

സൂര്യവംശിയുടെ പ്രതികാരം; ഇന്ത്യ എ ടീമിനു കിരീടം

ഇത്രയും കാലം വുമൺ കാർഡ് ഇറക്കി കളിച്ചു, ഇപ്പോഴത് പൊളിച്ചടുക്കി; ശ്വേത മേനോനെതിരേ ബാബുരാജ്

അന്ന് ചില സ്ത്രീകൾ പറഞ്ഞതു തന്നെയാണ് ഇന്നെനിക്കും പറയാനുള്ളത്, ഇനി പാവയായി തുടരാനില്ല; വികാരഭരിതയായി ശ്വേത മേനോൻ

'അമ്മ'യിൽ തർക്കം രൂക്ഷം; ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചു