മുഖ‍്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല

 
Kerala

മുഖ‍്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല

സിവിൽ ഏവിയേഷൻ നിയമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക‍്യൂഷൻ അനുമതി നിഷേധിച്ചത്

Aswin AM

തിരുവനന്തപുരം: മുഖ‍്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലെ കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല. സിവിൽ ഏവിയേഷൻ നിയമം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക‍്യൂഷൻ അനുമതി നിഷേധിച്ചത്. മുൻ എംഎൽഎ ശബരിനാഥൻ അടക്കം നാലുപേരായിരുന്നു കേസിലെ പ്രതികൾ.

2022 ജൂൺ 13ന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ വിമാനത്തിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ‍്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു കേസ്. ശബരിനാഥൻ, ഫർസീൻ മജീദ്, ആർ.കെ. നവീൻ കുമാർ, സുനിത് എന്നിവരായിരുന്നു കേസിലെ പ്രതികൾ.

തദ്ദേശ തെരഞ്ഞെടുപ്പ്; കച്ചമുറുക്കി സിപിഎം

ഡൽഹിയിൽ കോളെജ് വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം

രാജ്യവ്യാപക എസ്ഐആർ; ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് കമ്മിഷൻ തിങ്കളാഴ്ച പ്രഖ്യാപിക്കും

''സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയ 50 പേർക്കു പൊതു വിദ്യാഭ്യാസ വകുപ്പ് വീടുവച്ച് നൽകും'': വി. ശിവൻകുട്ടി

തെരച്ചിൽ ഒരു ദിവസം പിന്നിട്ടു; കോതമംഗലത്ത് പുഴയിൽ ചാടിയ യുവാവിനെ കണ്ടെത്താനായില്ല