പിണറായി വിജയൻ

 
Kerala

"വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്താം"; ബക്രീദ് ആശംസകളുമായി പ്രതിപക്ഷ നേതാവ്

"ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്‍റെ സന്ദേശം ഉപകരിക്കട്ടെ"

Namitha Mohanan

തിരുവനന്തപുരം: ത്യാഗത്തിന്‍റെയും സമത്വത്തിന്‍റെയും സമഭാവനയുടെയും സന്ദേശമാണ് ബക്രീദും ഹജ്ജ് കർമവും നല്‍കുന്നതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സഹജീവികളുടെ പ്രയാസങ്ങളിൽ ഒപ്പം നിൽക്കാനും ഉള്ളവർ ഇല്ലാത്തവരുമായി പങ്കുവെക്കാനും പ്രേരിപ്പിക്കുന്ന മാനവികതയും ബക്രീദ് ഉയർത്തിപ്പിടിക്കുന്നു.

ജനങ്ങളില്‍ കൂടുതല്‍ ഐക്യവും സൗഹാര്‍ദവും അര്‍പ്പണ മനോഭാവവും ഉണ്ടാകാന്‍ ഈദിന്‍റെ സന്ദേശം ഉപകരിക്കട്ടെ. ജാതിമത ഭേദമന്യേ മനുഷ്യർ തമ്മിലുള്ള സാഹോദര്യവും പരസ്പര സ്നേഹവും കൂടുതൽ ദൃഢമാക്കാൻ ഈ പെരുന്നാൾ കാലത്തിന് സാധിക്കട്ടെ.

വിഭാഗീയതകളുടെയും വിദ്വേഷങ്ങളുടെയും ഇരുളിനെ മാറ്റിനിർത്തി, സമാധാനവും ഐക്യവും നിറഞ്ഞ ഒരു സമൂഹത്തിനായി നമുക്ക് ഒന്നിച്ച് നിൽക്കാം.

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്

സംസ്ഥാനത്ത് സെപ്റ്റംബർ 14നും വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയെന്ന് കെഎസ്ഇബി