പിണറായി വിജയൻ

 
Kerala

വിയർത്ത് ജയിച്ച് ക്യാപ്റ്റൻ; അരലക്ഷമുണ്ടായിരുന്ന ഭൂരിപക്ഷം 18,437ആ‍യി

84,504 വോട്ടുകളാണ് പിണറായി വിജയൻ നേടിയത്.

Manju Soman

കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ വിയർത്തു കയറി. 18,437 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പിണറായിയുടെ വിജയം. 84,504 വോട്ടുകളാണ് പിണറായി വിജയൻ നേടിയത്. 66,067 വോട്ടുകൾ നേടി കോണ്‍ഗ്രസിന്‍റെ അഡ്വ വി പി അബ്ദുൾ റഷീദ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ ബി‍ജെപിയുടെ കെ. രഞ്ജിത് 18,383 വോട്ടുകളും സ്വന്തമാക്കി.

ആദ്യത്തെ അഞ്ച് റൗണ്ടുകളിലും പിന്നിലായിരുന്ന പിണറായി വിജയൻ ആറാം റൗണ്ടിലാണ് ആദ്യമായി മുന്നേറുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി വളരെ പതിയെ ആണ് പിണറായി ലീഡ് ഉയർത്തിയത്.

പാർട്ടിയുടെ എക്കാലത്തെയും ഉരുക്കു കോട്ടെന്ന് അറിയപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ധർമ്മടം. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

പാർട്ടി പരിപാടികളിൽ വന്ദേമാതരം പൂർണമായി ആലപിക്കണോയെന്ന വിഷയത്തിൽ നിലപാട് വ‍്യക്തമാക്കി കോൺഗ്രസ്

സോഷ‍്യൽ മീഡിയയിൽ 13 ലക്ഷത്തിലധികം ഫോളോവേഴസ്; പാക്കിസ്ഥാനിൽ ടിക്‌ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

രക്ഷകനാകാൻ ബാബർ അസമില്ല; ഇംഗ്ലണ്ടിനു മുന്നിൽ പതറി പാക്കിസ്ഥാൻ

ദുബായിലേക്ക് 85 ലക്ഷം അയച്ചു; വീണ വിജയൻ ഹവാല ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് ഇഡി

''നീറ്റ് ക്രമക്കേടുകൾക്കെതിരായ വിദ‍്യാർഥി പ്രക്ഷോഭത്തിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ല'': കിരൺ റിജിജു