പിണറായി വിജയൻ

 
Kerala

ഇനി കുറച്ച് മാറ്റമൊക്കെയാവാം; കറുപ്പ് വേണ്ട, വെള്ള കാറിലേക്ക് മാറി പിണറായി!

മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്

Namitha Mohanan

തിരുവനന്തപുരം: കാർ മാറ്റി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുഖ്യമന്ത്രിയായിരിക്കെ 2022 മുതൽ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനം കറുത്ത കാറായിരുന്നു. പ്രതിപക്ഷ നേതാവായതോടെ വെള്ള ഇന്നോവ ക്രിസ്റ്റ കാറിലേക്ക് പിണറായി മാറുകയാണ്. മുഖ്യമന്ത്രിയായിരിക്കെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന കാറാണിത്. നിലവില്‍ എകെജി സെന്‍ററിലെ കാറാണ് പിണറായി ഉപയോഗിച്ചിരുന്നത്.

കാറിന് 99 എന്ന നമ്പറാണ് പിണറായി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ അന്നത്തെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉപദേശപ്രകാരമാണ് പിണറായി കറുത്ത കാറിലേക്കു മാറിയത്. രാത്രിയിലുള്ള ആക്രമണവും മറ്റും തടയാന്‍ ഉപകരിക്കുമെന്നും കൂടുതല്‍ സുരക്ഷിതമെന്നുമായിരുന്നു വാദം. പിണറായി വിജയന്‍റെ സുരക്ഷാ ജീവനക്കാരുടെ കാറുകളും പിന്നീടു കറുപ്പിലേക്കു മാറ്റിയിരുന്നു.

വനിതകൾക്ക് സുരക്ഷിത യാത്രയൊരുക്കാൻ രാത്രികാല സർവീസ്; കെഎസ്ആർടിസിയുടെ 'പിങ്ക് ബസ്' വ്യാഴാഴ്ച മുതൽ

അന്ന് മണ്ണ് വാരി തിന്നപ്പോൾ വായ തുറന്നില്ലല്ലോ; ടോവിനോ തോമസിന്‍റെ വീടിന് മുന്നിൽ യുവമോര്‍ച്ച പ്രതിഷേധം

ധർമേന്ദ്ര പ്രധാന്‍റെ മകൾക്കെതിരേ സിജെപി അനുകൂലികളുടെ സൈബറാക്രമണം; ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിആക്റ്റിവേറ്റ് ചെയ്ത് നൈമിഷ

തിരുവനന്തപുരത്ത് ഭാര്യയ്ക്ക് നേരെ ഭർത്താവിന്‍റെ ആക്രമണം; നടുറോഡില്‍ വച്ച് യുവതിയുടെ കൈപ്പത്തി പൂര്‍ണമായി വെട്ടിമാറ്റി

സംസ്ഥാനത്ത് വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്