പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്ൺമെന്‍റ് ഹൗസ്.

 

File

Kerala

പിണറായി വിജയൻ വീണ്ടും വീട് മാറുന്നു

മകൾ ടി. വീണ വാടകയ്ക്ക് എടുത്ത, ഇഡി റെയ്ഡ് നടന്ന വീട്ടിൽ നിന്ന് കന്‍റോൺമെന്‍റ് ഹൗസിലേക്കു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ താമസം മാറ്റുന്നു

Thiruvananthapuram Bureau

തിരുവനന്തപുരം: മകൾ ടി. വീണ വാടകയ്ക്കെടുത്ത വീട്ടിൽ നിന്ന് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോൺമെന്‍റ് ഹൗസിലേക്കു മാറാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറെടുക്കുന്നു. വി.ഡി. സതീശൻ കന്‍റോൺമെന്‍റ് ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു മാറി, അറ്റകുറ്റപ്പണികളും നടത്തിയ ശേഷമായിരിക്കും പിണറായിയുടെ വീട് മാറ്റം.

വീണ വാടകയ്ക്കെടുത്ത വീട്ടിലാണ് നേരത്തെ മാസപ്പടി കേസിൽ ഇഡി റെയ്ഡ് നടത്തിയത്. ഇവിടെ വച്ച് ഇഡി ഉദ്യോഗസ്ഥർ യാത്ര ചെയ്ത കാർ ആക്രമിക്കപ്പെട്ടതോടെ ഈ വീട് ദേശീയതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമാകുകയും ചെയ്തിരുന്നു.

പിണറായിക്ക് സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിനു സമീപം ചിന്ത ഫ്ളാറ്റിൽ പാർട്ടി അപ്പാർട്ട്മെന്‍റ് അനുവദിച്ചിട്ടുള്ളതാണ്. എന്നാൽ, വളർത്തുനായയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് അദ്ദേഹം വീണ വാടകയ്ക്കെടുത്ത വീട്ടിലേക്ക് മാറിയത് എന്നാണ് സൂചന.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ തന്നെ അദ്ദേഹം ക്ലിഫ് ഹൗസ് ഒഴിഞ്ഞിരുന്നു. എന്നാൽ, വി.ഡി. സതീശൻ കന്‍റോൺമെന്‍റ് ഹൗസ് ഒഴിയാൻ കാലതാമസമുണ്ടായി.

ലക്ഷദ്വീപിനും ലഡാക്കിലും മദ്യ നിരോധനം പിൻവലിച്ചതിൽ പ്രതിഷേധം

കനത്ത മഴ, റെഡ് അലർട്ട്; 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

ഓപ്പറേഷൻ തൂഫാൻ; പൊലീസിനെ കണ്ട് വണ്ടി ഉപേക്ഷിച്ച് യുവതിയും യുവാവും ഓടി, വാഹനത്തിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു

ഫോണും നെറ്റുമില്ല; നീറ്റ് ചോദ്യപേപ്പർ തയാറാക്കുന്നവർക്ക് പുറം ലോകവുമായി ബന്ധമില്ല

ദുബായിൽ വാഹനാപകടം: 8 പേർ മരിച്ചു, 6 പേരും ഇന്ത്യക്കാർ