പി.കെ. ശ്രീമതി

 
Kerala

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം: മുഖ‍്യമന്ത്രിക്കും ആഭ‍്യന്തര മന്ത്രിക്കും പരാതി നൽകി സിപിഎം നേതാവ് പി.കെ. ശ്രീമതി

ഇതുകൂടാതെ ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്

Aswin AM

കണ്ണൂർ: പി.ആർ. കൃഷ്ണൻ എന്ന എംഎൽഎയുടെ ഭാര‍്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയ്ക്ക് ലഭിക്കേണ്ട കുടുംബ പെൻഷൻ വാങ്ങുന്നുവെന്ന് നവമാധ‍്യമങ്ങളിൽ നടന്ന വ‍്യാജ പ്രചരണത്തിൽ മുഖ‍്യമന്ത്രിക്കും ആഭ‍്യന്തര മന്ത്രിക്കും പരാതി നൽകി സിപിഎം നേതാവ് പി.കെ. ശ്രീമതി. ഇതുകൂടാതെ ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് ശ്രീമതിയുടെ ആവശ‍്യം.

വാർത്തങ്ങൾ സമൂഹമാധ‍്യമങ്ങളിൽ നിന്നും നീക്കണമെന്നും പരാതിയിൽ ഉന്നയിക്കുന്നു. വാർത്തകളുടെ ലിങ്കുകൾ ചേർത്താണ് അവർ പരാതി നൽകിയിരിക്കുന്നത്.

ജനം ടിവി, കർമ ന‍്യൂസ്, സുദിനം പത്രം, ഡെയ്‌ലി ഹണ്ട് എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വ‍്യാജ പ്രചാരണത്തിനു പിന്നാലെ മാധ‍്യമങ്ങളോട് പ്രതികരിച്ച ശ്രീമതി വിതുമ്പിയിരുന്നു. 50 വർഷമായി താൻ പൊതുപ്രവർത്തനത്തിൽ ഉണ്ടെന്നും സമൂഹത്തിൽ അവമതിപ്പുണ്ടാക്കുകയെന്ന ദുരുദ്ദേശ‍്യത്തോടെയാണ് ഇതു ചെയ്യുന്നതെന്നും ശ്രീമതി പ്രതികരിച്ചിരുന്നു.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നടപടി കടുപ്പിച്ച് ഇഡി; വധശ്രമക്കേസിൽ ആദ്യമായി പിഎംഎൽഎ വകുപ്പ് ഉൾപ്പെടുത്തി

പിണറായിക്കെതിരേ കേസെടുക്കണമെന്ന ഇഡി നിർദേശം; നിയമോപദേശം തേടി സർക്കാർ, ചർച്ചകൾ പുരോഗമിക്കുന്നു