സ്കൂളിലെ പരിപാടിക്കിടെ പ്ലസ് വൺ ഫലം വന്നു, ഫുൾ മാർക്ക് വാങ്ങിയ വിദ്യാർഥിനിയെ നേരിട്ട് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

 
Kerala

സ്കൂളിലെ പരിപാടിക്കിടെ പ്ലസ് വൺ ഫലം വന്നു, ഫുൾ മാർക്ക് വാങ്ങിയ വിദ്യാർഥിനിയെ നേരിട്ട് അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുപരിപാടിക്കിടെയാണ് പ്ലസ് വണ്ണിന്‍റെ ഫലം വരുന്നത്

പാലക്കാട്: പ്ലസ് വണ്ണിന് ഫുൾ മാർക്ക് വാങ്ങിയ വിദ്യാർഥിനിയെ നേരിട്ട് അഭിനന്ദിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊതുപരിപാടിക്കിടെയാണ് പ്ലസ് വണ്ണിന്‍റെ ഫലം വരുന്നത്. സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനി കെ.കെ. മാളവികയ്ക്ക് ഫുൾ മാർക്ക് ഉണ്ടായിരുന്നു.

ഈ വിവരമറിഞ്ഞ മന്ത്രി, ഉടൻ തന്നെ മാളവികയെ സ്റ്റേജിലേക്ക് വിളിച്ച് തനിക്കു ലഭിച്ച ബൊക്ക നൽകി അഭിനന്ദിക്കുകയായിരുന്നു.

SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം