മേജർ രവി

 
Kerala

കള്ള് കുടിക്കാനാണ് ആളുകൾ സമരത്തിന് വരുന്നതെന്ന് മേജർ രവി; വക്കീൽ നോട്ടീസയച്ച് പ്ലസ് ടു വിദ‍്യാർഥിനി

പ്ലസ് ടു വിദ‍്യാർഥിനിയും മലയാളിയുമായ മാളവികയാണ് വക്കീൽ നോട്ടീസ് അയച്ചത്

Aswin AM

ന‍്യൂഡൽഹി: സംവിധായകനും ബിജെപി നേതാവുമായി മേജർ രവിക്ക് പ്ലസ് ടു വിദ‍്യാർഥിനി വക്കീൽ നോട്ടീസ് അയച്ചു. രാജ‍്യതലസ്ഥാനത്ത് വിദ‍്യാർഥികൾ നടത്തുന്ന സമരത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ചതിനാണ് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ‍്യാർഥിനിയും മലയാളിയുമായ മാളവികയാണ് വക്കീൽ നോട്ടീസ് അയച്ചത്.

കള്ള് കുടിക്കാനും സൗജന‍്യ ഭക്ഷണത്തിനും വേണ്ടിയാണ് ആളുകൾ സമരത്തിന് വരുന്നതെന്ന് മേജർ രവി പറഞ്ഞിരുന്നു. ആ വിഡിയോ പിൻവലിക്കണമെന്നാണ് മാളവികയുടെ ആവശ‍്യം.

മേജർ രവി പറയുന്ന കാര‍്യങ്ങൾ കള്ളമാണെന്നും നുണ പ്രചരിപ്പിക്കാൻ നോക്കുന്നത് വളരെ മോശമായ കാര‍്യമാണെന്നും മാളവിക പറയുന്നു. സമരം ഒരു തെറ്റായ കാര‍്യത്തിനു വേണ്ടിയല്ലെന്നും ജാതിയോ പൊളിറ്റിക്സോ ഒന്നും സ്പ്രെഡ് ചെയ്യാനല്ല പ്രൊട്ടസ്റ്റ് നടത്തുന്നതെമന്നും കുട്ടികൾക്കുണ്ടായ അനീതിക്ക് എതിരേയാണെന്നും മാളവിക വ‍്യക്തമാക്കി.

മാസപ്പടി കേസ്; പിണറായിക്കെതിരേ കേസെടുക്കുന്നത് നിയമോപദേശത്തിന് ശേഷം മാത്രമെന്ന് വി.ഡി. സതീശൻ

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ഹോർമുസ് കടലിടുക്കിൽ അമെരിക്കയുടെ അന്തർവാഹിനി പിടിച്ചെടുത്തെന്ന് ഇറാൻ; ‘തകരാറിലായ ഡ്രോൺ’ എന്ന് യുഎസ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി