representative image
തിരുവനന്തപുരം: രണ്ട് സ്ത്രീകളുടെ ചേർത്ത് മുഖ‍്യമന്ത്രി വി.ഡി. സതീശനെ അപമാനിക്കുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരേ കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ.ആർ. വിനോദ് കുമാറിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. കോൺഗ്രസ് കൗൺസിലർ അൻസർ മുഹമ്മദിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ സിപിഎം പ്രവർത്തകനാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. മുഖ‍്യമന്ത്രിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട ആറ്റിങ്ങൾ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ജവാദിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് മുഖ‍്യമന്ത്രി തന്നെ സസ്പെൻഷൻ പിൻവലിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.