ശ്രീനാദേവി കുഞ്ഞമ്മ

 
Kerala

സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി; സിപിഎം നേതാവിന്‍റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ കേസ്

സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്‍റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്

Manju Soman

പത്തനംതിട്ട: സിപിഎം നേതാവിന്‍റെ പരാതിയിൽ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരേ കേസെടുത്ത് പൊലീസ്. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്‍റെ പരാതിയിലാണ് അടൂർ പൊലീസ് കേസെടുത്തത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ശ്രീനാദേവി കുഞ്ഞമ്മ തന്‍റെ പൊതുപ്രവർത്തനത്തെയും വ്യക്തിജീവിതത്തെയും അപകീർത്തിപ്പെടുത്തി എന്നായിരുന്നു ഉദയഭാനുവിന്‍റെ പരാതി.

ഉദയഭാനുവിന്‍റെ പേരെടുത്ത് പറഞ്ഞ് അദ്ദേഹത്തിന്‍റെ ചിത്രത്തിനൊപ്പമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ കുറിപ്പ്. പാറമടക്കാരുടെ പ്രിയപ്പെട്ട നേതാവ് എന്നാണ് ഉദയഭാനുവിനെ ശ്രീനാദേവി കുഞ്ഞമ്മ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ ഉദയഭാനുവിനെതിരെ ഗുരുതര ആരോപണവും നടത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. പൊതുപ്രവർത്തനത്തെ അപകീർത്തിപ്പെടുത്തി, ലൈംഗിക അരാജകത്വത്തോടെ ജീവിക്കുന്ന ആളാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പറയുന്നത്.

രാഹുൽ മാങ്കൂട്ടത്തിലിനെ ഉദയഭാനു വിമർശിച്ചതിന് പിന്നാലെയായിരുന്നു ശ്രീനാദേവിയുടെ വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്. സിപിഐ വിട്ട് കോൺഗ്രസിൽ എത്തിയ ആളാണ് ശ്രീനാദേവി കുഞ്ഞമ്മ.