ആർ.വി. ബാബു

 
Kerala

മുസ്‌ലിം സമുദായത്തെയും ജിഫ്രി തങ്ങളെയും അധിക്ഷേപിച്ചു: ആർ.വി. ബാബുവിനെതിരേ കേസ്

പിഡിപി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

Aswin AM

കൊച്ചി: ഹിന്ദു ഐക‍്യവേദി സംസ്ഥാന പ്രസിഡന്‍റ് ആർ.വി. ബാബുവിനെതിരേ പൊലീസ് കേസെടുത്തു. മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി തങ്ങൾക്കുമെതിരേ വംശീയ അധിക്ഷേപം നടത്തിയെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ പ്രചാരണത്തിന് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ‍്യന്തര മന്ത്രിയുടെ നടപടിക്കെതിരേയായിരുന്നു ആർ.വി. ബാബു ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്.

മറ്റു സമുദായ നേതാക്കളെക്കാൾ ഇക്കാര‍്യത്തിൽ മുൻകൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണെന്നും സംസ്ഥാനത്ത് വ‍്യാപകമായി മയക്കുമരുന്ന് വ‍്യപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ സമുദായത്തിൽ പെട്ടവരാണെന്നും ആർ.വി. ബാബു പറഞ്ഞിരുന്നു. മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മന്‍റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

കാർഗോ സേവനം തുടങ്ങാൻ കെഎസ്ആർടിസി

ആശുപത്രികൾക്കുവേണ്ടി ഗൂഗിൾ സെർച്ച് ചെയ്യുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

ഹെലികോപ്റ്റർ കരാർ: ഇനി പറക്കുന്ന സമയത്തിനു മാത്രം പണം

പരിവാഹൻ പണിമുടക്കി; വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കുടുങ്ങി

ഗ്ലോബൽ നായർ ഉച്ചകോടി സമാപിച്ചു; മന്നത്ത് പദ്മനാഭന്‍റെ പ്രതിമ സ്ഥാപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി