നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ ജനം ടിവി അടക്കമുള്ള മാധ‍്യമങ്ങൾക്കെതിരേ കേസ്

 
Kerala

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ ജനം ടിവി അടക്കമുള്ള മാധ‍്യമങ്ങൾക്കെതിരേ കേസ്

ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കണ്ണൂർ റൂറൽ‌ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്

Aswin AM

കണ്ണൂർ: മുതിർന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായി പി.കെ. ശ്രീമതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. നവമാധ‍്യമങ്ങളിൽ നടന്ന വ‍്യാജ പ്രചാരണത്തിലാണ് ഭാരതീയ ന‍്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തി കണ്ണൂർ റൂറൽ‌ സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.

ജനം ടിവി, ജന്മഭൂമി, കർമ ന‍്യൂസ്, ഡെയ്‌ലി ഹണ്ട്, ഭാരത് ലൈവ്, സുദിനം എന്നീ മാധ‍്യമ സ്ഥാപനങ്ങൾക്കെതിരേയാണ് കേസ്. കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര‍്യയായി അഭിനയിച്ച് എംഎൽഎ എന്ന നിലയ്ക്ക് ലഭിക്കേണ്ട കുടുംബ പെൻഷൻ വാങ്ങുന്നുവെന്നായിരുന്നു നവമാധ‍്യമങ്ങളിൽ പ്രചരിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ വിഷയത്തിൽ പി.കെ. ശ്രീമതി മുഖ‍്യമന്ത്രി വി.ഡി. സതീശനും ആഭ‍്യന്തര മന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ മുഖ‍്യമന്ത്രി നിർദേശിക്കുകയായിരുന്നു. മുഖ‍്യമന്ത്രിയും ആഭ‍്യന്തര മന്ത്രിയും പരാതിയിൽ ഇടപെട്ടതിൽ സന്തോഷമുണ്ടെന്നും ഡിജിപി തന്നെ നേരിട്ട് വിളിച്ചെന്നും ശ്രീമതി പറഞ്ഞിരുന്നു.

മോശം ഫോം തുടർന്ന് ബാബർ അസം; ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാന് ബാറ്റിങ് തകർച്ച

എസ്‌ഐആർ; ഝാർഖണ്ഡിലെ വോട്ടർ പട്ടികയിൽ കടന്നുകൂടി മൂന്ന് അഫ്ഗാൻ പൗരൻമാർ

വിജയ്‌യുടെ നേതൃത്വത്തിൽ ടിവികെ സഖ്യകക്ഷികളുടെ യോഗം; വിട്ടുനിന്ന് ഇടതുപാർട്ടികൾ

ഏഷ‍്യൻ ഗെയിംസ് ആരംഭിക്കാനിരിക്കെ ജപ്പാനിലെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി; കായിക താരങ്ങളെ മാറ്റിപ്പാർപ്പിച്ചു

സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം; സഹകരിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ