ചിത്തരേഷ് നടേശൻ

 
Kerala

ചിത്തരേഷ് നടേശന് തിരിച്ചടി; പൊലീസ് സേനയിൽ എടുക്കാൻ കഴിയില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

ഷിനു ചൊവ്വ വൈദ്യപരിശോധന പാസായി

Namitha Mohanan

തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സരവിജയികളുടെ പൊലീസ് നിയമനത്തിൽ ഇൻസ്പെക്റ്ററായി നിയമനം ലഭിച്ച ചിത്തരേഷ് നടേശന് തിരിച്ചടി. ഫ്ലാറ്റ് ഫുട്ടായതിനാൽ സേനയിൽ എടുക്കാൻ കഴിയില്ലെന്നാണ് വൈദ്യപരിശോധന റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം, ഷിനു ചൊവ്വ വൈദ്യപരിശോധന പാസായി. കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. പിന്നാലെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്.

പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപിയുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിലാണ് നിയമനമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നും എഡിജിപി എസ്. ശ്രീജിത്ത് വിശദീകരിക്കുന്നു. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി പറയുന്നുണ്ട്.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു