വിനായകൻ

 
Kerala

സ്ത്രീത്വത്തെ അപമാനിച്ചു: നടൻ വിനായകനെതിരേ കേസ്

ആലപ്പുഴ മാവേലിക്കര പൊലീസിന്‍റെതാണ് നടപടി

Aswin AM

ആലപ്പുഴ: മലയാള നടൻ വിനായകനെതിരേ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ആലപ്പുഴ മാവേലിക്കര പൊലീസിന്‍റെതാണ് നടപടി. പരാതിക്കാരന്‍റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ഇതിനെതിരേ ബാലാവകാശ കമ്മിഷനിൽ പരാതി നൽകുകയും ഇതേത്തുടർന്ന് ആലപ്പുഴയിൽ വച്ച് നടന്ന സിറ്റിങ്ങിൽ പൊലീസിനോട് കേസെടുക്കാൻ കമ്മിഷൻ നിർദേശിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ