തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

 
Kerala

തിരുവല്ല സ്പാ കൂട്ടബലാത്സം​ഗ കേസ്: സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ല, പ്രതികളെത്തിയത് ​ഗുണ്ടാപ്പിരിവിനെന്ന് പൊലീസ്

സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു

Namitha Mohanan

തിരുവല്ല: തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷൻ അല്ലെന്ന് പൊലീസ്. ഗുണ്ടാ പിരിവ് നടത്താനാണ് പ്രതികൾ എത്തിയതെന്നും 50,000 രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടതെന്നും പൊലീസ്. പണം നൽകാതെ വന്നതോടെയാണ് ജീവനക്കാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.

സ്ഥാപനത്തിന്റെ ഉടമ സംഭവത്തിന്റെ പിന്നിൽ ക്വട്ടേഷൻ ആണെന്ന് ആരോപണം ഉന്നയിച്ചിരുന്നു. കേസിലെ മുഴുവൻ പ്രതികളും പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന കിരൺ തോമസും സാജൻ തോമസും ബുധനാഴ്ച പൊലീസ് സ്റ്റേഷനിൽ എത്തി സ്വമേധയാ കീഴടങ്ങിയത്. ബംഗളുരുവിൽ ഇവർ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് സൂചന. മറ്റ് നാലു പ്രതികളും പിടിയിലായതോടെയാണ് കിരണും സാജനും കീഴടങ്ങിയത്.