ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഡിവൈഎസ്പി തല അന്വേഷണത്തിന് നിർദേശം

 
Kerala

ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഡിവൈഎസ്പി തല അന്വേഷണത്തിന് നിർദേശം

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അതിക്രമം നടന്നത്

Namitha Mohanan

പത്തനംതിട്ട: കെഎസ്‌യു നേതാവ് ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. ഡിവൈഎസ്പി തല അന്വേഷണത്തിന് എസ്പി നിർദേശം നൽകി.

സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും.

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് അതിക്രമം നടന്നത്. എറണാകുളത്തു നിന്ന് രാജൻ ജോസഫിനെ അടൂരിലെത്തിച്ചപ്പോഴാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിലുള്ള സംഘം ജീപ്പ് തടഞ്ഞത്.

ശേഷം രാജൻ ജോസഫിനെ ആക്രമിക്കാൻ ശ്രമിക്കുന്നതും മർദിക്കുന്നതും സിസിടിവി വിഡിയോയിൽ വ്യക്തമാണ്. സ്റ്റേഷന് അകത്തു കയറിയ സംഘം സെല്ലിനുള്ളിലുള്ള രാജൻ ജോസഫുമായി കയർത്തു സംസാരിക്കുന്നതും വിഡിയോയിൽ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയുന്ന 20 പേർക്കെതിരേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ശ്രീനാദേവി കുഞ്ഞമ്മ, ഫെന്നി എന്നിവർക്കെതിരേ കേസുണ്ടായിരുന്നില്ല. തുടർന്നാണ് വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് വിശദ അന്വേഷണത്തിലേക്ക് പൊലീസ് കടക്കുന്നത്.