പൂജ ബംപർ നറുക്കെടുത്തു; 12 കോടിയുടെ ഭാഗ്യശാലിയെ കാത്ത് കേരളം!
തിരുവനന്തപുരം: പൂജ ബംപർ ലോട്ടറിയുടെ നടക്കെടുപ്പ് നടന്നു. JD 545542 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഈ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 12 കോടി രൂപയാണ്. പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. പാലക്കാട് കിങ്സ്റ്റാർ ഏജൻസിയിലെ എസ്. സുരേഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
ഒരു കോടി വീതം JD 545542, JA 838734, JB 124349, JC 385583, JD 676775, JE 553135 എന്നീ നമ്പറുകൾക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കാണ്. നാലാം സമ്മാനം 3 ലക്ഷം വീതവും അഞ്ചാം സമ്മാനം 2 ലക്ഷം വീതവുമാണ്. ഇതിനു പുറമേ 5000, 1000, 500, 300 എന്നിങ്ങനെയാണ് മമറ്റ് സമ്മാനങ്ങൾ.