കർക്കിടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം

 

file image

Kerala

കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചലഞ്ചുമായി സിപിഎം

ഒരിടത്ത് വിശ്വാസികൾക്ക് കൈതാങ്ങ്, മറ്റൊരിടത്ത് പന്നിയിറച്ചി ചലഞ്ച് ഇതിലെ അനൗചിത്യമാണ് ആളുകൾ ചർച്ചയാക്കിയത്

Namitha Mohanan

കണ്ണൂർ: സിപിഎമ്മിന്‍റെ നിയന്ത്രണത്തിലുള്ള 2 സംഘടനകൾ കർക്കിടകവാവ് ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി രംഗത്ത്. ഒന്ന് പയ്യമ്പലത്തെ വിശ്വാസികൾക്കുള്ള കൈതങ്ങാണ്. രണ്ടാമത്തേത് പന്നിയിറച്ചി ചലഞ്ച്.

പിതൃതർപ്പണത്തിന് പയ്യമ്പലത്തെത്തുന്ന വിശ്വാസികൾക്കായി സിപിഎമ്മിന്‍റെ സാന്ത്വന പരിചരണ വിഭാഗമായ ഐആർപിസിയാണ് സൗകര്യമൊരുക്കുന്നത്. ലഘു ഭക്ഷണം, ആംബുലൻസ് സൗകര്യം, വൈദ്യസഹായം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. സിപിഎം വിശ്വാസികൾക്കെതിരല്ലെന്ന് കാണിക്കാൻ മുൻപും പാർട്ടി ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ എന്തിനാണ് പന്നിയിറച്ചി ചലഞ്ച് എന്നതാണ് ചോദ്യം.

സിപിഎം നിയന്ത്രണത്തിലുള്ള കരവൂർ എകെജി വായനശാല ആന്‍റ് ഗ്രന്ഥാലയമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ഓണാഘോഷങ്ങളുടെ ഭാഗമായാണ് പന്നിയിറച്ചി ചലഞ്ച്. എന്നാലിത് കർക്കിടക വാവ് ദിനത്തിലാണ് നടത്തുക എന്ന് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

Get updates on WhatsApp

എല്ലാ വർഷവും നടത്തുന്ന പൂക്കള മത്സരത്തിന് പകരമാണിതെന്നും വ്യക്തമാക്കുന്നു. കിലോയ്ക്ക് 370 രൂപയ്ക്കാണ് പന്നിയിറച്ചി വിൽക്കുക. പിതൃതർപ്പണവുമായി യാതൊരു ബന്ധവുമില്ലാത്ത പന്നിയിറച്ച് അന്നേ ദിവസം തന്നെ വിൽക്കുന്നതിന്‍റെ അനൗചിത്യമാണ് ആളുകൾ ചർച്ച ചെയ്യുന്നത്.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

പൂജ- ദീപാവലി അവധിക്ക് പ്രത്യേക അന്തർ സംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ