വൈദ‍്യുതി മന്ത്രി സണ്ണി ജോസഫ്

 
Kerala

കേരളം ഇരുട്ടിൽ തന്നെ; സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണം തുടരും

വൈകീട്ട് 6.15നും 12.45നും ഇടയിലായിരിക്കും വൈദ‍്യുതി മുടങ്ങുക

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 17നും വൈദ‍്യുതി നിയന്ത്രണം തുടരും. വൈകീട്ട് 6.15നും 12.45നും ഇടയിലായിരിക്കും വൈദ‍്യുതി മുടങ്ങുക. പവർ എക്സ്ചേഞ്ച് വഴി മതിയായ അളവിൽ വൈദ‍്യുതി ലഭ‍്യമാകാത്ത സാഹചര‍്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതിനാലും വൈദ‍്യുതി നിയന്ത്രണം ആവശ‍്യമായി വന്നേക്കാമെന്നാണ് കെഎസ്ഇബി പറയുന്നത്.

5496 മെഗാവാട്ട് ആണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ്. വൈദ‍്യുതി ഉപയോഗം കാരണം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സെപ്റ്റംബർ 17ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്‍റെ ലഭ‍്യതക്കുറവുണ്ടാകാൻ സാധ‍്യയുണ്ടെന്നാണ് കെഎസ്ഇബി വ‍്യക്തമാക്കുന്നത്. പ്രതിസന്ധി മറകിടക്കാൻ കൂടുതൽ സംസ്ഥാനങ്ങളിൽ നിന്നും വൈദ‍്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ‌.

ഉയർന്ന നിരക്കിൽ വൈദ‍്യുതി വാങ്ങാൻ സാധിക്കില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞിരുന്നു. പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ ജനങ്ങൾ സന്നദ്ധരായെന്നു പറഞ്ഞ അദ്ദേഹം ഉടനെ തീരുന്നതല്ല പ്രതിസന്ധിയെന്നും വ‍്യക്തമാക്കിയിരുന്നു.

കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി സതീശൻ സർക്കാർ; 9.96 കോടി രൂപ അനുവദിച്ചു

പാരസെറ്റമോളിന് ഗുണനിലവാരമില്ല; തിരിച്ച് വിളിച്ച് എഫ്ഡിഎ

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ അഞ്ച് വർഷം കൂടി തുടരും; നോയൽ ടാറ്റയ്ക്ക് തിരിച്ചടി

ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച: എബിവിപി, എൻഎസ്‌യുഐ, ഇടത് സഖ്യം നേർക്കുനേർ

കോലിക്ക് ശേഷം മൂന്നാം നമ്പറിൽ ചെന്നൈ സൂപ്പർ കിങ്സ് താരം; പുതിയ പ്ലാനുമായി ബിസിസിഐ