ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

 
Kerala

ഭാഗിക വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

700-900 മെഗാവാട്ടിന്‍റെ വൈദ‍്യുതി കുറവാണ് നിലവിലുള്ളത്

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ 19ന് ഭാഗികമായി വൈദ‍്യുതി നിയന്ത്രണത്തിന് സാധ‍്യതയുണ്ടെന്ന് കെഎസ്ഇബി. വൈകീട്ട് 6:15നും രാത്രി 12:45നും ഇടയിലുള്ള സമയത്തായിരിക്കും വൈദ‍്യുതി മുടങ്ങുക.

തൽസമയ വിപണിയിൽ നിന്നും ഉയർന്ന വിലയ്ക്ക് കെഎസ്ഇബി വൈദ‍്യുതി വാങ്ങിയിട്ടും സംസ്ഥാനത്തെ വൈദ‍്യുതി പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

700-900 മെഗാവാട്ടിന്‍റെ വൈദ‍്യുതി കുറവാണ് നിലവിലുള്ളത്. പവർ എക്സ്ചേഞ്ച് വഴി മതിയായ അളവിൽ വൈദ‍്യുതി ലഭ‍്യമാകാത്ത സാഹചര‍്യവും ഗ്രിഡ് ഫ്രീക്വൻസി കുറയുകയും ചെയ്താൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബി പറയുന്നത്.

അതേസമയം, കഴിഞ്ഞ രണ്ടുദിവസവും വൈദ‍്യുതി മുടങ്ങുമെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും വൈദ‍്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

ഇരിങ്ങാലക്കുട യോഗത്തിന് പാർട്ടിയുമായി ബന്ധമില്ല: തോമസ് ഉണ്ണിയാടൻ എംഎൽഎ | Video

തൃശൂരിൽ കാറിന് തീപിടിച്ചു; ആളപായമില്ല | Video

''ഇപ്പോൾ ആർക്കെങ്കിലും പ്രയോജനമാകുന്നെങ്കിൽ സന്തോഷം''; ജയിലിലെ തച്ചങ്കരിയുടെ താമസത്തെ പരിഹസിച്ച് ശ്രീലേഖ

'അപകീർത്തിപരമായ കുറിപ്പുകൾ പിൻവലിക്കണം'; സനൽ കുമാർ ശശിധരനെതിരേ മാനനഷ്ട കേസ് നൽകി നടി മഞ്ജു വാര‍്യർ

ഇന്ത‍്യയ്‌ക്കെതിരായ ടി20 പരമ്പര; ന‍്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്രയ്ക്ക് പരുക്ക്, പകരം ആര്?