വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

 

File image

Kerala

വൈദ്യുതി പ്രതിസന്ധി; മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതടക്കമുള്ള സാധ്യതകൾ തേടുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്

രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയരുന്നതിനാൽ വൈദ്യുതി ലഭ്യതയും വിതരണവും വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു

Sarath Nath MS

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതടക്കമുള്ള വിവിധ മാർഗങ്ങൾ സർക്കാർ പരിശോധിച്ചുവരികയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയരുന്നതിനാൽ വൈദ്യുതി ലഭ്യതയും വിതരണവും വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു.

“പ്രശ്നം പരിഹരിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ചെയർമാനും ഡയറക്റ്റർമാരും വിവിധ സംസ്ഥാനങ്ങളുമായി ചർച്ച നടത്തുകയാണ്. മുഖ്യമന്ത്രിയും മറ്റ് സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയിട്ടുണ്ട്. കർണാടകയിലെ വൈദ്യുതി മന്ത്രിയുമായും ഞാൻ സംസാരിച്ചു. എന്നാൽ അവർക്കും നമുക്ക് വൈദ്യുതി നൽകുന്നതിൽ പരിമിതികളുണ്ട്”- മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിസന്ധി മറികടക്കാൻ എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി.

കേരളത്തിൽ വൈദ്യുതി ഉത്പാദന പദ്ധതികളുടെ കുറവുണ്ടെന്നും നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ വിഭാഗങ്ങൾ മുന്നോട്ടുവച്ച ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ സർക്കാർ ചർച്ച ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഉപഭോഗത്തിനനുസരിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉത്പാദനം വർധിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. “കേരളത്തിൽ 1,650 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. എന്നാൽ സംസ്ഥാനത്തിന്‍റെ ആവശ്യം 5,500 മെഗാവാട്ടാണ്. ഇത് ഓരോ വർഷവും വർധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് താപനില ഉയരുകയാണ്. മഴ പെയ്ത ശേഷവും ചൂട് കൂടുന്ന സാഹചര്യമുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ, ഇൻഡക്ഷൻ സ്റ്റൗ, എയർ കണ്ടീഷണർ, ഫാൻ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗം വർധിച്ചതും വൈദ്യുതി ഉപഭോഗം ഉയരാൻ കാരണമായിട്ടുണ്ട്”- മന്ത്രി പറഞ്ഞു.

കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളി പ്രമേയം പാസാക്കി കർണാടക നിയമസഭ; റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യം

ഡൽഹി കലാപ കേസ്; ഷർജീൽ ഇമാമിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം

വിദ്യാർഥിയുടെ മരണം; ഹോസ്റ്റൽ മുറികളിൽ നിന്ന് സീലിങ് ഫാനുകൾ നീക്കംചെയ്ത് ഐഐടി ബോംബേ

മുട്ടയെറിഞ്ഞത് പൊലീസിന്‍റെ സാന്നിധ്യത്തിൽ; മഹുവ ഹൈക്കോടതിയിൽ

ക്ഷേത്രത്തിൽ വച്ച് തല്ലി, വനിതാ എസ്ഐയോട് മാപ്പ‌പേക്ഷിച്ച് ബിജെപി എംഎൽഎയുടെ മകൾ