സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗീക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി. വൈകിട്ട് 7 മണിക്കും 12 മണിക്കുമിടയിലാവും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക.
കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ 700 മെഗാവാട്ടിന്‍റെ കുറവുണ്ടെന്ന് ഗ്രിഡ് കണ്‍ട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് വ്യക്‌തമാക്കുന്നു. ഇതേ തുടർന്നാണ് ഭാഗീക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.