PP Divya file image
Kerala

ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യയെ ഒഴിവാക്കി

പുതിയ സെക്രട്ടറിയായി സി.എസ്. സുജാതയെ തെരഞ്ഞെടുത്തു

Namitha Mohanan

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പി.പി. ദിവ്യ പുറത്ത്. മഹിള അസോസിയേഷൻ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തു നിന്നാണ് ദിവ്യയെ മാറ്റിയത്.

പുതിയ സെക്രട്ടറിയായി സി.എസ്. സുജാതയെ തെരഞ്ഞെടുത്തു. കെ.എസ്. സലീഖയാണ് സംസ്ഥാന പ്രസിഡന്‍റ്. ഇ. പത്മാവതിയെ ട്രഷററായും തെരഞ്ഞെടുത്തു. പി.പി. ദിവ്യ ആവശ്യപ്പെട്ട പ്രകാരമാണ് ദിവ്യയെ ഒഴിവാക്കിയതെന്ന് സുജാത പ്രതികരിച്ചു.

അതേസമയം, 25,27,28 തീയതികളിൽ ഹൈദരാബാദിൽ വെച്ച് ജനാധിപത്യ മഹിള അസോസിയേഷന്‍റെ അഖിലേന്ത്യ സമ്മേളനം നടക്കുമെന്ന് പി.കെ. ശ്രീമതി അറിയിച്ചു. 700 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ശ്രീമതി അറിയിച്ചു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു