ഫുട് പാത്തിൽ വീണ്ടും വ‍ണ്ടി തടഞ്ഞ് പ്രഭാവതി

 
Kerala

ഫുട് പാത്തിൽ വീണ്ടും വ‍ണ്ടി തടഞ്ഞ് പ്രഭാവതി; വെറുപ്പിക്കലാണെന്ന് സോഷ്യൽമീഡിയ

ആദ്യദിവസം പ്രഭാവതി തടഞ്ഞ ഇരുചക്ര വാഹനത്തിന്‍റെ ഉടമയുടെ ലൈസൻസ് എംവിഡി റദ്ദാക്കിയിരുന്നു.

നീതു ചന്ദ്രൻ

ഫുട്പാത്തിലൂടെ പോകുന്ന ഇരുചക്രവാഹനങ്ങൾ തടഞ്ഞ് വൈറലായി മാറിയ പ്രഭാവതിക്കെതിരേ നെഗറ്റീവ് കമന്‍റുകളുമായി സോഷ്യൽമീഡിയ. ദിവസവും പ്രഭാവതി വണ്ടി തടയാൻ തുടങ്ങിയതോടെയാണ് നെഗറ്റീവ് പോസ്റ്റുകളും ട്രോളുകളും ശക്തമായത്. ആദ്യദിവസം പ്രഭാവതി തടഞ്ഞ ഇരുചക്ര വാഹനത്തിന്‍റെ ഉടമയുടെ ലൈസൻസ് എംവിഡി റദ്ദാക്കിയിരുന്നു. അതു മാത്രമല്ല എംവിഡിയുടെ അംബാസഡറായും പ്രഭാവതിയെ പ്രഖ്യാപിച്ചിരുന്നു.

കോഴിക്കോട് എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമുള്ള ഫുട്പാത്തിലാണ് വാഹനം തടഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ചിത്രീകരിച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്നാൽ പ്രഭാവതി നിരന്തരം വാഹനങ്ങൾ തടയാൻ തുടങ്ങിയതോടെയാണ് സോഷ്യൽമീഡിയയിൽ നെഗറ്റീവ് കമന്‍റുകൾ ആരംഭിച്ചത്. ഇരുചക്രവാഹനത്തിൽ പോകുന്നയാളുടെ ഷർട്ടിൽ പിടിച്ചു വലിച്ചു തിരിച്ചു വിടാൻ ശ്രമിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

അതിനു താഴെയാണ് ഇത് കുറച്ചു ഓവറാണ്, മാനസിക വൈകൃതമാണ്, ഇന്നലെ എല്ലാവരും അമ്മ, അമ്മൂമ്മ എന്നൊക്കെയാണ് വിളിച്ചിരുന്നത്, ഇന്ന് തള്ള എന്നാക്കി, എന്ത് വെറുപ്പിക്കലാണ് തുടങ്ങിയ കമന്‍റുകൾ പ്രചരിക്കുന്നുണ്ട്.

പാളയം പ്രദീപിന് വേണ്ടി പാർട്ടി നിർദേശം അവഗണിച്ച് രമ്യ ഹരിദാസ്; സ്റ്റാഫ് ആക്കണമെന്നാവശ്യപ്പെട്ട് കത്ത്, തള്ളി സ്പീക്കർ

ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ഡൽഹിയിൽ അല്ല, വേദി മാറ്റി

ഇളവുമായി കേന്ദ്രം; പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യാൻ ഇനി 45 ദിവസം കാത്തിരിക്കണ്ട

ഡൽ‌ഹിയിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണം 7 ആയി; കെട്ടിടം ഉടമ രാജസ്ഥാനിൽ വച്ച് പിടിയിൽ

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയോട്ടി തകർത്ത കേസ്; സ്വതന്ത്ര ഭരദ്വാജിന്‍റെ ജുഡീഷ‍്യൽ കസ്റ്റഡി നീട്ടി