എൽഡിഎഫ് സ്ഥാനാർഥിക്കായി പിആർഡി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി; ജില്ലാ ഇൻഫര്‍മേഷൻ ഓഫീസർക്ക് സസ്പെൻഷൻ

 
Kerala

എൽഡിഎഫ് സ്ഥാനാർഥിക്കായി പിആർഡി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കി; ജില്ലാ ഇൻഫര്‍മേഷൻ ഓഫീസർക്ക് സസ്പെൻഷൻ

ജില്ലാ കളക്റ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി

Namitha Mohanan

കണ്ണൂര്‍: കണ്ണൂരിൽ പിആർഡി (public relations department) എൽഡിഎഫ് സ്ഥാനാർഥിക്കായി ഔദ്യോഗിക വാർത്താക്കുറിപ്പ് പുറത്തിറക്കിയെന്ന ആരോപണത്തിൽ നടപടിയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. കണ്ണൂര്‍ ജില്ലാ ഇൻഫര്‍മേഷൻ ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. നിഷ്പക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

ജില്ലാ കളക്റ്ററുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ കെ.വി. സുമേഷിന്‍റെ പരാതിയാണ് പിആർഡി വാർത്താക്കുറിപ്പായി ഇറക്കിയത്. സുമേഷിനെതിരേ നടക്കുന്ന വ്യക്തിഹത്യ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയാണ് വാർത്താക്കുറിപ്പിൽ ഉൾപ്പെടുത്തിയത്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ