പ്രീമിയം പെട്രോളിന് വില കൂട്ടി

 
Kerala

പ്രീമിയം പെട്രോളിന് വില കൂട്ടി; ലിറ്ററിന് 2 രൂപ വർധിച്ചു, സാധാരണ പെട്രോളിനും ഡീസലിനും വർധനയില്ല

ആഗോള വിപണിയിൽ എണ്ണവില കൂടിയതിനെ തുടർന്നാണ് വർധനവ്

Jisha P.O.

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക പ്രതിസന്ധി നേരിടുന്നതിനിടെ പെട്രോൾ വില വർധിച്ചു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നി കമ്പനികളാണ് വില കൂട്ടിയത്.

പ്രീമിയം പെട്രോളിന് 2.09 രൂപ മുതൽ 2.35 രൂപ വരെയാണ് വർധിപ്പിച്ചത്. വെള്ളിയാഴ്ച തന്നെ പുതുക്കിയ വില നിലവിൽ വന്നു.

എന്നാൽ സാധാരണ പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വില വർധിപ്പിക്കാനുള്ള കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന് വില കൂടിയതാണ് വില വർധനവിന് കാരണമെന്നാണ് വിവരം.

ബിഹാർ ക്ഷേത്രത്തിൽ തിക്കും തിരക്കും; 6 പേർ മരിച്ചു

യുജിസി-നെറ്റ്: 3 വിഷയങ്ങൾക്ക് പുനഃപരീക്ഷ

റെയ്‌ൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി ബാക്റ്റീരിയ

പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാൻ ബിജെപി

ഓണക്കാലത്ത് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷസുരക്ഷാ വകുപ്പ്