കഞ്ഞികുടി മുട്ടുമോ? സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിക്കുന്നു, അരി വിലയിൽ 20 രൂപയുടെ വർധന

 
Kerala

കഞ്ഞികുടി മുട്ടുമോ? അരി വില 20 രൂപ കൂടി; ഭക്ഷ്യസാധനങ്ങളുടെ വില കുതിക്കുന്നു

വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 80 രൂപ കടന്നിരിക്കുകയാണ്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വില കുതിക്കുന്നു. അരി വിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊന്നി അരിയിക്ക് മൂന്നു മാസത്തിനിടെ 20 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാരയ്ക്കും പച്ചക്കരിക്കും മുട്ടയ്ക്കുമടക്കം എല്ലാസാധനങ്ങൾക്കും തീവിലയാണ്.

വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉള്ള പൊന്നിയുടെ ചില്ലറ വില കിലോഗ്രാമിന് 80 രൂപ കടന്നിരിക്കുകയാണ്. വടക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു അരിയിനമായ കുറുവയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിന് 46 രൂപയില്‍ നിന്ന് 55 രൂപയായാണ് കൂടിയത്. ജയ അരിയ്ക്ക് 42 രൂപയില്‍ നിന്ന് 50 രൂപയായാണ് വര്‍ധിച്ചത്. ബിരിയാണി അരിയ്ക്കും വില കൂടിയതായി കച്ചവടക്കാര്‍ പറയുന്നു.

പഞ്ചസാര വില 60 ൽ നിന്ന് 65 ലേക്കും സവാള വില 55 ൽ നിന്ന് 70 ലേക്കും കുതിച്ചു. ഇതിനൊപ്പം ഉള്ളി വിലയും കൂടിയിട്ടുണ്ട്. ചിലയിനം പച്ചക്കറികളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. മുട്ടയ്ക്ക് 10 കടന്നു. മീൻ വിലയിലും കുറവൊന്നുമില്ല. ചുരുക്കിപ്പറഞ്ഞാൻ ഒരു നേരം ഉണ്ണാൻ മലയാളികൾ വല്ലാതെ കഷ്ടപ്പെടേണ്ടി വരും.