കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരിക്ക് 16 വർഷം തടവ്

 
Kerala

കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരിക്ക് 16 വർഷം തടവ്

മികച്ച ആരോഗ്യത്തിനും പഠന മികവിനുമായി ഏലസ് ധരിപ്പിക്കാനെന്ന വ്യാജേന എത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്

Sarath Nath MS

കോഴിക്കോട്: 2023ൽ കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ക്ഷേത്ര പൂജാരിക്ക് 16 വർഷം തടവുശിക്ഷ. സോമൻ (46) എന്ന ആളെയാണ് ശിക്ഷിച്ചത്. 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. നാദാപുരം അതിവേഗ പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്.

മികച്ച ആരോഗ്യത്തിനും പഠന മികവിനുമായി ഏലസ് ധരിപ്പിക്കാനെന്ന വ്യാജേന എത്തിയാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് ഇയാൾ എത്തിയത്. എലസ് ഫലിക്കണമെങ്കിൽ ശാരീരിക ബന്ധം ആവശ്യമാണെന്ന് ഇയാൾ പെൺകുട്ടിയെ വിശ്വസിപ്പിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

സംഭവത്തിന്‍റെ പിറ്റേദിവസം പെൺകുട്ടിയുടെ ബന്ധുക്കൾ കുറ്റ്യാടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കേസെടുത്ത പൊലീസ് പേരാമ്പ്രയിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.