സ്വകാര്യ ബസുകൾ നവംബർ 3 മുതൽ അനിശ്ചിതകാല പണമുടക്കിലേക്ക്

 
Kerala

സ്വകാര്യ ബസുകൾ നവംബർ 3 മുതൽ അനിശ്ചിതകാല പണമുടക്കിലേക്ക്

എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് നവംബർ മൂന്നു മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. മിനിമം ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കേരള ബസ് ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫീസില്‍ ചേര്‍ന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്. എട്ടു സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി സൗജന്യ ബസ് സര്‍വീസുകള്‍ സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് സ്വകാര്യ ബസുടമകള്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ സർക്കാരുമായി പല തവണ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ഇതേ തുടർന്നാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയും സര്‍വീസുമായി മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് സ്വകാര്യ ബസുടമകള്‍.