സ്ത്രീകൾക്ക് പ്രിയദർശിനി പലിശ രഹിത വായ്പ പദ്ധതി; സർക്കാരിന്‍റെ നൂറുദിന കർമപരിപാടിക്ക് വ്യാഴാഴ്ച തുടക്കം

 
Kerala

സ്ത്രീകൾക്ക് പ്രിയദർശിനി പലിശ രഹിത വായ്പ പദ്ധതി; സർക്കാരിന്‍റെ നൂറുദിന കർമപരിപാടിക്ക് വ്യാഴാഴ്ച തുടക്കം

പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്

Namitha Mohanan

തിരുവനന്തപുരം: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനമായ 'സമഗ്ര 2026' വ്യാഴാഴ്ച കൊച്ചി പള്ളുരുത്തി എസ്എൻ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ മന്ത്രി കെ. എ. തുളസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പട്ടികജാതി, പട്ടികവർഗ-പിന്നാക്ക ക്ഷേമ വകുപ്പുകളുടെ നൂറുദിന കർമപരിപാടിയിൽ ആകെ 31 പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇതിൽ കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മൂന്ന് പദ്ധതികൾ നടപ്പാക്കും.വിവിധ സർക്കാർ വകുപ്പുകൾ, വികസന ഏജൻസികൾ, ധനകാര്യ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ എന്നിവയെ ഒരേ വേദിയിൽ അണിനിരത്തുന്ന വികസന സംരംഭമാണ് 'സമഗ്ര 2026'. പദ്ധതിയിലൂടെ 100 ദിവസത്തിനകം 15,000 ഗുണഭോക്താക്കൾക്ക് 200 കോടി രൂപയുടെ വായ്പാ ധനസഹായം ലഭ്യമാക്കും. ചടങ്ങിൽ വിപണിയിലെ മാറ്റങ്ങൾക്കും ജനകീയ ആവശ്യങ്ങൾക്കും അനുസൃതമായി രൂപകൽപ്പന ചെയ്ത പുതിയ ക്ഷേമ വായ്പാപദ്ധതികളും പ്രഖ്യാപിക്കും.വനിതാ ശാക്തീകരണത്തിനായി പലിശരഹിത സൂക്ഷ്മ-ചെറുകിട സംരംഭ വായ്പയായ 'പ്രിയദർശിനി' പദ്ധതിയും, സർവീസിൽ നിന്ന് വിരമിച്ചവർക്കായുള്ള 'സീനിയർ സെക്യുർ' വായ്പാ പദ്ധതിയും ചടങ്ങിൽ പ്രഖ്യാപിക്കും. ഈ പദ്ധതികൾ നൂറുദിവസത്തിനകം ആരംഭിക്കും.

മന്ത്രി കെ.എ. തുളസി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ അനൂപ് ജേക്കബ്, റോജി എം. ജോൺ, വി.ഇ. അബ്ദുൾ ഗഫൂർ, എം.പിമാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, എം.എൽ.എമാരായ അൻവർ സാദത്ത്, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, മനോജ് മൂത്തേടൻ, അഡ്വ. മാത്യു കുഴൽനാടൻ, വി.പി. സജീന്ദ്രൻ, ഷിബു തെക്കുംപുറം, ടോണി ചമ്മണി, ഉമാ തോമസ്, ടി.ജെ. വിനോദ് എന്നിവർ പങ്കെടുക്കും.വായ്പാ വിതരണത്തിനൊപ്പം ബോധവത്കരണ ക്ലാസുകൾ, വിവിധ സർക്കാർ സേവനങ്ങളെ പരിചയപ്പെടുത്തുന്ന ഇൻഫർമേഷൻ കിയോസ്‌കുകൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ നടക്കുന്ന പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കേരളത്തിലുടനീളമുള്ള 50-ലധികം കുടുംബശ്രീ സിഡിഎസുകളിലും എൻ.ജി.ഒകളിലും ഉൾപ്പെട്ട 15,000-ത്തിലധികം ഗുണഭോക്താക്കൾക്കായി 100 കോടിയിലധികം രൂപയുടെ വായ്പ വിതരണം ചെയ്യും. കോർപ്പറേഷന്‍റെ വാർത്താപത്രികയായ 'ദിശ'യുടെ പ്രകാശനവും നടക്കും. സർക്കാർ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ, സ്വയംതൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ ഇൻഫർമേഷൻ സ്റ്റാളുകളും ഒരുക്കും.'സമഗ്ര'യുടെ അടുത്ത പരിപാടി സെപ്റ്റംബറിൽ പാലക്കാട്ട് നടക്കുമെന്നും മന്ത്രി അറിയിച്ചു.

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ, വലിച്ചിഴച്ച് പൊലീസ്; നടപടി പ്രതിഷേധം ശക്തമായതോടെ

ചോര വാർന്ന് കിടന്നത് നിങ്ങളുടെ കുട്ടിയാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമായിരുന്നോ? ആരോഗ്യമന്ത്രിയോട് ശോഭാ സുരേന്ദ്രൻ

സിജെപി സമരത്തിന് പിന്തുണ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രതിഷേധം; സമരമുഖത്ത് രാഹുലും, പ്രിയങ്കയും

സിംഗപ്പൂർ യാത്രയ്ക്കിടെ ഒന്നരക്കോടിയുടെ വജ്രം മോഷ്ടിച്ച് വായിലിട്ടു; ഇന്ത്യക്കാരന് രണ്ട് വർഷം തടവ്

ലക്ഷ്മിപ്രിയക്കെതിരായ അൻസിബയുടെ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ