ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുക 25 കോടിയായി ഉയർത്തി; ടിക്കറ്റ് വിലയിലും വർധന

 
Representative image
Kerala

ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുക 25 കോടിയായി ഉയർത്തി; ടിക്കറ്റ് വിലയിലും വർധന

2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്

Namitha Mohanan

തിരുവനന്തപുരം: ക്രിസ്മസ് - ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുക 25 കോടിയാക്കി ഉയർത്തി. രണ്ടാം സമ്മാനം ഒരു കോടി വീതം 24 പേർക്ക്. നവംബർ 28 മുതൽ ടിക്കറ്റ് വിൽപന ആരംഭിക്കും. ടിക്കറ്റ് വില 400 ൽ നിന്ന് 450 രൂപയായും ഉയർത്തി.

2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്. നേരത്തെ 20 കോടിയായിരുന്നു സമ്മാനത്തുകയാണ് ഇപ്പോൾ 25 കോടിയാക്കി ഉയർത്തിയത്. ഓണം ബംബറിന്‍റെ സമ്മാനത്തുക 30 കോടിയായി ഉയർ‌ത്തിയതിന് പിന്നാലെ ക്രിസ്മസ്-ന്യൂ ഇയർ ബംബർ ലോട്ടറി സമ്മാനത്തുകയും ഉയർത്തിയിരിക്കുന്നത്.

ടിക്കറ്റ് വിതരണത്തിനുള്ള പ്രാഥമിക ഒരുക്കങ്ങൾ ഏജൻസികൾ മുഖേന ആരംഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളേക്കാൾ കൂടുതൽ ടിക്കറ്റുകൾ ഇത്തവണ വിറ്റഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.