.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല; വിസിക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ, സംഘർഷം 
Kerala

സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചില്ല; വിസിക്കെതിരേ പ്രതിഷേധവുമായി എസ്എഫ്ഐ, സംഘർഷം

പ്രവർത്തകരിൽ ചിലർ പൊലീസ് വാഹനത്തിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു

Namitha Mohanan

തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാൻസ​ലർക്കെതിരേ എസ്എഫ്ഐയുടെ നേതൃത്വത്തിൽ നടത്തി വരുന്ന അനിശ്ചിതകാല സമരത്തിനിടെ സംഘർഷം. വൈകിട്ട് വൈസ് ചാൻസിലർ ഡോ. ​മോഹനൻ കുന്നുമലിനെതിരേ ബാന​റുയർത്തി സർവകലാശാലാ കവാടത്തിനു മുന്നിൽ ഉപരോധം നടത്തിയ പ്രവർത്തകരെ പൊലിസ് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.​

പ്രവർത്തകരിൽ ചിലർ പൊലീസ് വാഹനത്തിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. സമരക്കാരെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയ വാഹനം സർവകലാശാലാ കവാടത്തിനു മുന്നിൽ പ്രവർത്തകർ തടഞ്ഞു.​ പൊലീ​സും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും ​തള്ളുമുണ്ടായി.​ സർവകലാശാലയ്ക്കു മുന്നിൽ കുത്തിയിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചു.​ പിന്നീട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു ​നീക്കി.

വൈസ് ചാൻസലറെ ആ​ർ​എ​സ്എ​സ് മേ​ധാ​വി മോഹൻ ഭഗവതിനോട് ഉപമിക്കുന്ന ചിത്രം പതിച്ചും വി​സിയെ കാണ്മാനില്ല എന്ന പരിഹാസ വാചകം​ കുറിച്ചുമാണ് സമരക്കാർ ബാനർ ഉയർത്തിയത്.​ പിന്നാലെ സർവകലാശാലാ ആസ്ഥാനത്ത് കെട്ടി​യു​യർത്തിയ സമരപ്പന്തൽ പൊലിസ് പൊളിച്ചുനീക്കി.

സർവകലാശാലയിൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 4 ​മാസമായിട്ടും യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാന്‍ വൈസ് ചാൻസിലർ അനുവദിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം.​ സമരം തുടങ്ങി 7 ദിവസം പിന്നിട്ടതിനു ശേഷമാണ് പൊലീ​സ്‌ നടപടി. സമരം ശക്തമാക്കാനാണ് എസ്എഫ്ഐയുടെ തീരുമാനം.​

കഴിഞ്ഞ ദിവസം വൈസ് ചാൻസിലറുടെ ചേംബറിലേക്ക് എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ചുകയറി നാശനഷ്ടം വരുത്തുകയും വിഷയത്തിൽ വിസി രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. പ​ന്തൽ പൊളിച്ചെങ്കിലും സമരം തുടരാനാണ് എസ്എഫ്ഐ തീരുമാനം.

വീടുകൾക്ക് ഗ്യാസ് സിലിണ്ടർ 45 ദിവസം കൂടുമ്പോൾ; വാണിജ്യ സിലിണ്ടറിന് ഇളവ്

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ തന്നെ; എൽഡിഎഫിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ‌നടത്തി ജോസ് കെ. മാണി

''ഒരുമാതിരി പണി കാണിക്കരുത്''; മന്ത്രി സജി ചെറിയാനെ പരസ്യമായി വിമർശിച്ച് എം.എം. മണി

നേമത്ത് രാഹുൽ ഈശ്വർ സ്ഥാനാർഥി? ചർച്ച നടത്തി കോൺഗ്രസ്

തൃശൂരിൽ കിടപ്പു രോഗിയായ 84 കാരിയെ തെരുവുനായ കടിച്ചുകൊന്നു