പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസു വരെ അപേക്ഷിക്കാം

 
Kerala

പിഎസ്‌സി പ്രായപരിധി കൂട്ടി; 40 വയസു വരെ അപേക്ഷിക്കാം

എസ് സി എസ്ടി വിഭാഗത്തിൽ നിന്നുള്ളവർക്ക് 45 വയസു വരെയും അപേക്ഷിക്കാം.

നീതു ചന്ദ്രൻ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി സർക്കാർ. ജനറൽ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് ഇനി 40 വയസു വരെ പിഎസ്‌സി വഴിയുള്ള ജോലികൾക്കായി അപേക്ഷ നൽകാം. എസ് സി എസ്ടി വിഭാഗത്തിൽ നിന്നുള്ളവർക്ക് 45 വയസു വരെയും, ഒബിസി വിഭാഗത്തിന് 43 വയസു വരെയും അപേക്ഷിക്കാം.

മുൻപ് ജനറൽ വിഭാഗത്തിന് 36 വയസു വരെയും സംവരണ വിഭാഗത്തിന് 40 വയസു വരെയുമാണ് അപേക്ഷിക്കാനാകുമായിരുന്നത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ നിർണായ പ്രഖ്യാപനം.

ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പിഎസ്‌സി വഴി അപേക്ഷ നൽകുന്നതിനുള്ള ഉയർന്ന പ്രായപരിധി 36 വയസായി തീരുമാനിച്ചതിനു ശേഷമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിക്കാനുള്ള പ്രായം 60 വയസായി ഉയർത്തിയത്. തുടർന്ന് പിഎസ്‌സി പ്രായപരിധിയും ഉയർത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 40 വയസാണ് സർക്കാർ നിയമനത്തിനുള്ള പരീക്ഷയുടെ പ്രായപരിധി. ഒഡീശ, ഹരിയാന, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ 42 വയസും, ഗോവയിൽ 45 വയസും തെലങ്കാനയിൽ 46 വയസുമാണ് പ്രായപരിധി.

ഇനി 'കേരളം'; ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം

പിരമിഡിൽ പടം വരച്ചു; ടൂർ ഗൈഡ് അറസ്റ്റിൽ

ആർഎസ്എസ് വേദിയിൽ പങ്കെടുത്ത് സിപിഐ നേതാവ്; വിശദീകരണം ആവശ‍്യപ്പെട്ട് ജില്ലാ നേതൃത്വം

പറവൂരിൽ‌ മുൻ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു; വരവേറ്റ് രാജീവ് ചന്ദ്രശേഖർ

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം; സുഹൃത്ത് പിടിയിൽ