കേരള ഹൈക്കോടതി

 

file image

Kerala

ആസൂത്രണ ബോർഡിലെ ക്രമക്കേട്; ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നിർദേശത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് പിഎസ്‌സി

ചോദ‍്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിലപാട്

Aswin AM

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് പിഎസ്‌സി. ചെയർമാനും അംഗങ്ങളും ചോദ‍്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ച് നോട്ടീസിനെ ചോദ‍്യം ചെയ്തുകൊണ്ടാണ് പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചോദ‍്യം ചെയ്യലിനായി പിഎസ്‌സി അംഗങ്ങൾ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തണമെന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.

എന്നാൽ ചോദ‍്യം ചെയ്യലിന് ഹാജരാകില്ലെന്ന കാര‍്യം പിഎസ്‌സി പ്രത‍്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. നിയമോപദേശത്തെ തുടർന്ന് ക്രൈംബ്രാഞ്ച് ഐജി അതിതാ ബീഗം കത്തയക്കാനിരിക്കെയാണ് പിഎസ്‌സി ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

ചോദ‍്യം ചെയ്യലിന് ഹാജരാകാതിരിക്കാൻ പിഎസ്‌സി അംഗങ്ങൾക്ക് പ്രത‍്യേക പരിപക്ഷ ഇല്ലെന്ന് നേരത്തെ മുഖ‍്യമന്ത്രി വി.ഡി. സതീശൻ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയിരുന്നു.

മാസപ്പടിക്കേസിൽ ഇഡിയുടെ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താം; സർക്കാരിന് എജിയുടെ നിയമോപദേശം

കേരള കോൺഗ്രസ് നേതൃയോഗത്തിൽ തമ്മിൽത്തല്ല്; പരുക്കേറ്റവർ ആശുപത്രിയിൽ

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുൻ കായിക മന്ത്രിയെ ചോദ‍്യം ചെയ്യാനൊരുങ്ങി എസ്ഐടി

കോലിയും രോഹിത്തും തിരുവനന്തപുരത്തേക്ക്; കാര‍്യവട്ടം ഏകദിനത്തിന്‍റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നു

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'